Breaking News

സപ്ലൈകോ സൂപ്പർ മാർക്കറ്റ്, മാവേലി സ്റ്റോർ, സ്വകാര്യ കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജില്ലാകളക്ടർ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി


കാസർഗോഡ് : സപ്ലൈകോ സൂപ്പർ മാർക്കറ്റ്, മാവേലി സ്റ്റോർ,  സ്വകാര്യ കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജില്ലാകളക്ടർ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി .എ ഡി എം കെ നവിൻ ബാബു, ജില്ലാ സപ്ലൈ ഓഫീസർ എ.സജാദ്  ,  താലൂക്ക് സപ്ലൈ ഓഫീസർ ,ലീഗൽ മെട്രോളജി ഇൻസ്പെക്ടർ എന്നിവരും പരിശോധനയിൽ കൂടെയുണ്ടായിരുന്നു.

 പെരിയാട്ടടുക്ക മാവേലി സ്റ്റോർ,  ഉദുമ സപ്ലൈകോ സൂപ്പർ മാർക്കറ്റ് കാസർകോട് പുതിയ ബസ്‌ സ്റ്റാന്റ് പരിസരത്ത് കടകൾ,  

 ഹോട്ടലുകൾ, പഴം പച്ചക്കറി കടകൾ ഗ്രോസറി കടകൾ എന്നിവിടങ്ങളിലും പരിശോധന നടത്തി.

ഓണ കിറ്റുകൾ തയാറാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാൻ supplyco ക്കും DSO ക്കും ജില്ലാ കളക്ടർ നിർദേശം നൽകി.

No comments