Breaking News

മലയോരത്തെ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ 
പ്രധാന വണ്ടികൾക്ക് സ്റ്റോപ്പില്ല... യാത്രക്കാർ ദുരിതത്തിൽ ...


വെള്ളരിക്കുണ്ട്  : നൂറുകണക്കിന്‌ യാത്രക്കാർക്ക്‌ ആശ്രയമായ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ പ്രധാനവണ്ടികൾക്ക് സ്റ്റോപ്പില്ലാത്തത് ദുരിതമാകുന്നു. ഓഖ–-നാഗർകോവിൽ വീക്‌ലി, വേരാവൽ ട്രെയിനുകൾക്ക് നീലേശ്വരത്ത് സ്റ്റോപ്പ് വേണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മംഗളൂവിൽനിന്നും ഷൊർണ്ണൂർ ഭാഗത്തേക്ക് കൂടുതൽ ട്രെയിൻ ഉണ്ടെങ്കിലും നീലേശ്വരം എത്തുമ്പോൾ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
വൈകീട്ട്‌ പുറപ്പെടുന്ന ചെന്നൈ സൂപ്പർ ഫാസ്റ്റും മാവേലി എക്സ്പ്രസിലും നീലേശ്വരത്തുനിന്നും യാത്രക്കാർ കഷ്‌ടപ്പെട്ടാണ്‌ കയറുന്നത്. എന്നാൽ പത്ത് മിനിറ്റ് വ്യത്യാസത്തിൽ കാഞ്ഞങ്ങാടെത്തുന്ന വേരാവൽ എക്സ്പ്രസ്സിന്റെ മിക്ക കമ്പാർട്ട്മെന്റും കാലിയാണ്. നീലേശ്വരത്തുനിന്നുള്ള യാത്രക്കാർ ഈ വണ്ടിയിൽ യാത്രചെയ്യുന്നതിന് കാഞ്ഞങ്ങാട് പോകേണ്ട അവസ്ഥയാണ്.
ഓഖ–-നാഗർക്കോവിൽ വീക്‌ലി, വേരാവൽ ട്രെയിനുകൾക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചാൽ യാത്രാദുരിതത്തിന് ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് യാത്രക്കാരുടെ അഭിപ്രായപ്പെടുന്നു. മംഗളൂരു– കോയമ്പത്തൂർ ഇന്റർസിറ്റി, ചെന്നെെ മെയിൽ, കുർള തുടങ്ങിയ ട്രെയിനുകളിൽ കയറാനും നീലേശ്വരത്തെ യാത്രക്കാർ കാഞ്ഞങ്ങാട്ടേക്ക് പോണം.
പരപ്പ, നീലേശ്വരം ബ്ലോക്കുകളിലെ ജനങ്ങളുടെ ആശ്രയമാണ് നീലേശ്വരം സ്റ്റേഷൻ. ചെന്നെെ മെയിൽ, മംഗളൂരു– കോയമ്പത്തൂർ ഇന്റർസിറ്റി ട്രെയിനുകളുടെ നീലേശ്വരം സ്റ്റോപ്പ് നിർത്തലാക്കിയാണ് കാഞ്ഞങ്ങാട് അനുവദിച്ചത്.
ചെന്നെെ മെയിൽ ദീർഘകാലം നീലേശ്വരത്ത് നിർത്തിയിരുന്നു. ചെറുവത്തുർ, മടിക്കൈ, കോടോം–-ബേളൂർ, കയ്യൂർ-–ചീമേനി, കിനാനൂർ – - കരിന്തളം, ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ ജനങ്ങൾ പൂർണ്ണമായും നീലേശ്വരം റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.


No comments