പെരിയ- ഒടയംചാൽ റോഡിലെ തടിയംവളപ്പ്- താന്നിയടി റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കണം ; പൊതുമരാമത്ത് മന്ത്രിക്ക് മുമ്പിൽ തടിയംവളപ്പ് വികസന സമിതി നിവേദനം സമർപ്പിച്ചു
ഒടയംചാൽ : പെരിയ- ഒടയംചാൽ പൊതുമരാമത്ത് റോഡിൽ തടിയംവളപ്പ് താന്നിയടി റോഡ് വീതിയില്ലാതെ തകർന്നുകിടക്കുന്ന ഏകദേശം ഒന്നര കിലോമിറ്റർ റോഡ് ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തടിയംവളപ്പ് വികസനസമിതി നിവേദനം സമർപ്പിച്ചു. പെരിയയിൽ റസ്റ്റ്‌ഹൌസ് ഉത്ഘാടനം ചെയ്യാൻ എത്തിയ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് മുന്നിലാണ് തടിയംവളപ്പ് വികസന സമിതിക്ക് വേണ്ടി ജിജോ വണ്ടാംകുന്നേൽ, ബിജു വടകര എന്നിവരാണ് നിവേദനം സമർപ്പിച്ചത്
No comments