തൊഴിലുറപ്പ് ജോലിക്കിടെ മാലോത്ത് സ്ത്രീ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു
വെള്ളരിക്കുണ്ട് : ബളാലിൽ തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞു വീണുമരിച്ചു . മാലോം ദർഘാസിലെ ഉറുമ്പിൽ എബ്രഹാമിന്റെ ഭാര്യ ലിസ്സി എബ്രഹം (60) ആണ് മരിച്ചത്..
ഇന്ന് രാവിലെ 10 മണിയോടെ യാണ് സംഭവം. മാലോം കണ്ണീർ വാടിയിൽ തൊഴിൽ ഉറപ്പ് ജോലിക്കിടെ യാണ് ലിസ്സി കുഴഞ്ഞു വീണത്. കൂടെ ഉണ്ടായിരുന്നവർ ഉടൻ അടുത്തുള്ള മാലോത്തെ സ്വകര്യാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല..
മക്കൾ : റെജി. റിൻസ്.. റീന. മരുമക്കൾ : ഷൈജൻ. (കനകപ്പള്ളി )ഷിജു. രേഷ്മ..
No comments