രാമായണമാസാചരണത്തിന്റെ ഭാഗമായി ചീർക്കയം സുബ്രമണ്യ കോവിലിൽ അഖണ്ട രാമായണ മഹാസത്സംഗമവും നാമസങ്കീർത്തനവും സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : രാമായണമാസാചരണത്തിന്റെ ഭാഗമായി ചീർക്കയം സുബ്രമണ്യ കോവിലിൽ അഖണ്ട രാമായണ മഹാസത് സംഗമവും നാമസങ്കീർത്തനവും സംഘടിപ്പിച്ചു.
ആനന്ദ ആശ്രമത്തിലെ സംപൂജ്യസ്വാമിമുക്താനന്ദ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. രാമനാമ ജപത്തോടെ സ്വാമിജി അനുഗ്രഹപ്രഭാഷണം നടത്തി.
നിറതിരിയിട്ട നിലവിളക്കിൽ അമ്മമാരും കുട്ടികളും സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെഉള്ളവർ ശ്രീരാമകീർത്തനം പാടി പ്രദിക്ഷണം വെച്ചു. തുടർന്ന് അമൃതാനന്ദമയി ഭജനസമിതിയുടെ നേതൃത്വത്തിൽ ശ്രീരാമ ഭജനമാല യും കോട്ടചേരി കുന്നുമ്മൽ വിഷ്ണു മൂർത്തി ക്ഷേത്ര ഭജനസമിതിയുടെ ഭജനയും നാമസങ്കീർത്തനവും . രാമായണ കഥാകഥനവും പ്രശ്നോത്തരിയും രമായണ പാരായണവും . ഭജനാമൃതവും നടന്നു. കോവിൽ കമ്മറ്റി പ്രസിഡന്റ് പി. തമ്പാൻ നായർ അധ്യക്ഷം വഹിച്ചു.
സെക്രട്ടറി ഷാജി തെക്കുംപാടൻ. കെ. രത്‌ന്നാകരൻ. വേണു ഗോപാൽ പട്ടേൻ. സുരേഷ് ചേർത്തല.മാതൃ സമിതി പ്രസിഡന്റ് രാധാമണി. സെക്രട്ടറി സരിത മധു തുടങ്ങിയവർ പ്രസംഗിച്ചു. ദീപാരാധനയോടെയാണ്ച ടങ്ങുകൾ ആരംഭിച്ചത്. നിത്യകർമ്മം ദീപ പ്രോജ്വലനം പ്രാർത്ഥന എന്നിവ നടന്നു..
17 ന് രാമായണ പാരായണസമർപ്പണത്തിന്റെ ഭാഗമായി വിളക്ക് പൂജയും കോവിൽ മാതൃ സമിതി അവതരിപ്പിക്കുന്ന നൃത്തശിൽപ്പവും ഉണ്ടാകും
No comments