വിലക്കയറ്റം ; വെസ്റ്റ് എളേരി പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നുംകൈ ടൗണിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു
വെസ്റ്റ് എളേരി: സംസ്ഥാന സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെയും വനിതാ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വെസ്റ്റ് എളേരി പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നുംകൈ ടൗണിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു. സമരത്തിൽ വിവിധ ശാഖകളിൽ നിന്നുള്ള വനിതാ ലീഗിൻറെ പ്രവർത്തകർ പങ്കെടുത്തു. മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് ജാതിയിൽ ഹസൈനാർ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് ശാദിയ അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി നൗഷാദ് എളമ്പാടി വനിതാ ലീഗ് സംസ്ഥാന കൗൺസിലർ ഫാത്തിമ സാദാത്ത് മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് സിദ്ദീഖ് പെരുമ്പട്ട റംല ഷാഹുൽ കുന്നുംകൈ സുബൈദ ഓട്ടപ്പടവ് നഫീസത്ത് കുന്നുംകൈ തുടങ്ങിയവർ പ്രസംഗിച്ചു.
No comments