Breaking News

വേറിട്ട പ്രവർത്തനങ്ങളുമായി വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റിൻ്റെ വ്യാപാരി ദിനാഘോഷം


വെള്ളരിക്കുണ്ട്: വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ് ആഗസ്റ്റ് 9 വ്യാപാരി ദിനം പ്രൗഡ ഗംഭീരമായി ആഘോഷിച്ചു. യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ പതാക ഉയർത്തി.വിശപ്പ് രഹിത ഭവനം പദ്ധതിയുടെ ഉദ്ഘാടനം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് എം രാധാമണി നിർവഹിച്ചു. വിശപ്പ് രഹിത വെള്ളരിക്കുണ്ട് പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് നിർവഹിച്ചു. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള ഫർണിച്ചർ വിതരണം ഉദ്ഘാടനം വെള്ളരിക്കുണ്ട് സി ഐ ഷിജു ടി.കെ നിർവഹിച്ചു. വാർഡ് മെമ്പർമാരായ സില്‍വി  ജോസഫ്, ലില്ലിക്കുട്ടി, പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡണ്ട് ബേബി ചെമ്പരത്തി, യൂത്ത് വിങ് പ്രസിഡണ്ട് സാം സെബാസ്റ്റ്യൻ, വനിതാ വിങ്ങ് സെക്രട്ടറി നിസി ജോയ്, ജിമ്മി എടപ്പാടി, എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ അധ്യക്ഷ വഹിച്ചു. യൂണിറ്റ് ട്രഷറർ കെ എം കേശവൻ നമ്പീശൻ സ്വാഗതവും യൂണിറ്റ് ജനറൽ  സെക്രട്ടറി ബാബു കല്ലറക്കൽ നന്ദിയും പറഞ്ഞു, വൈസ് പ്രസിഡണ്ട്മാരായ ബെന്നി ജെയിംസ് ഐക്കര, സെക്രട്ടറി റിങ്കു മാത്യു, സന്തോഷ് കുമാർ പി കെ എന്നിവർ നേതൃത്വം നൽകി

No comments