Breaking News

കേരള സംഗീത നാടക അക്കാദമി അമച്വർ നാടകോത്സവം സെപ്തംബർ 20 മുതൽ 23 വരെ മുന്നാട് പീപ്പിൾസ് കോളേജിൽ; സംഘാടക സമിതി രൂപീകരിച്ചു


മുന്നാട് : കേരള സംഗീത നാടക അക്കാദമി മുന്നാട് നാട്ടകം സാംസ്കാരിക വേദിയുടെ സഹകരണത്തോടെ  പീപ്പിൾസ് കോളേജിൽ സെപ്തംബർ 20 മുതൽ 23 വരെ  നടത്തുന്ന  സംസ്ഥാന അമച്വർ നാടകോത്സവത്തിന് സംഘാടകസമിതിയായി.സംസ്ഥാനത്തെ പത്ത് വേദികളിലായി നടത്തുന്ന 20 നാടകങ്ങളിൽ  നാലെണ്ണമാണ് മുന്നാട് അവതരിപ്പിക്കുക.20ന് സേവക് പുതിയറ കോഴിക്കോടിന്റെ ദാസരിയം,21ന് തൃശൂർ പല്ലിശ്ശേരി അമ്മ കലാക്ഷേത്രത്തിന്റെ  നിലാവെളിച്ചം,22ന് കൊല്ലം നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിന്റെ സ്വർഗം,23ന് കണ്ണൂർ നെരുവമ്പ്രം ജോളി ആർട്സിന്റെ സ്പോൺസേഡ് ബൈ എന്നീ നാടകങ്ങളാണ് അരങ്ങേറുന്നത്.

മുന്നാട് ധിഷണ കോളേജിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗം സാഹിത്യഅക്കാദമി നിർവാഹക സമിതിയംഗം ഇ പി രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.  സി രാമചന്ദ്രൻ അധ്യക്ഷനായി. സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗം രാജ്മോഹൻ നീലേശ്വരം, നാടക് ജില്ലാ പ്രസിഡന്റ് റഫീഖ് മണിയങ്കാനം, എം അനന്തൻ, എ മാധവൻ, സി പി ശുഭ, ഉദയൻ കാടകം, കെ പി രാമചന്ദ്രൻ,കെ മുരളീധരൻ, രാധാകൃഷ്ണൻ ചാളക്കാട് എന്നിവർ സംസാരിച്ചു. ഉദയൻ കുണ്ടംകുഴി സ്വാഗതവും മധു ബേഡകം നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: സിജി മാത്യു ( ചെയർമാൻ), 

സി രാമചന്ദ്രൻ (വർക്കിങ് ചെയർമാൻ), 

ഉദയൻ കുണ്ടംകുഴി (ജനറൽ കൺവീനർ).

No comments