Breaking News

10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 81 വർഷം തടവും മൂന്നര ലക്ഷം പിഴയും അമ്പലത്തറ പുത്തൻ പുരക്കൽ പി.ടി സണ്ണി എന്ന ജോസഫിനെ 58 യാണ് ശിക്ഷിച്ചത്


കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ ലൈംഗിക പീഡനത്തിനി രായാക്കിയ കേസിൽ പ്രതിക്ക് 81 വർഷം തടവും 3,65,000/രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം 9 മാസം അധിക തടവും ശിക്ഷ വിധിച്ചു.

പുല്ലൂർ അമ്പലത്തറ പുത്തൻ പുരക്കൽ പി.ടി സണ്ണി എന്ന ജോസഫിനെ 58 യാണ് ശിക്ഷിച്ചത്.

2021 ജൂൺ മുതൽ 2022 മാർച്ച് വരെയുള്ള ദിവസങ്ങളിൽ 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെയാണ് ശിക്ഷിച്ചത്. പോക്സോ ആക്ടിലെ വിവിധ വകുപ്പ് പ്രകാരവും,ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പ് പ്രകാരവുമാണ്

ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സി. സുരേഷ്കുമാർ.ആണ് ശിക്ഷ വിധിച്ചത്. അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ ആദ്യാന്വേഷണം നടത്തിയത് അന്നത്തെ സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന രഞ്ജിത്ത് രവീന്ദ്രനും,കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് ഇപ്പോഴത്തെ സ്റ്റേഷൻ ഇൻസ്പെക്ടർ ടി.കെ.മുകുന്ദനും ആണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി.

No comments