Breaking News

വനിതാ തൊഴിൽ മേഖലയിൽ മാതൃകാ പദ്ധതിയുമായി പരപ്പ ബ്ലോക്ക് പഞ്ചായത്ത്


പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഗ്രാമീണ വനിതകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് അപ്പാരല്‍ പാര്‍ക്ക് പദ്ധതിയുമായി പരപ്പ ബ്ലോക്ക് പഞ്ചായത്ത്. പദ്ധതി നടത്തിപ്പിനായി പരപ്പ വില്ലേജില്‍  ബിരിക്കുളത്ത് 50 സെന്റ് സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. അപ്പാരല്‍ പാര്‍ക്കിനാവശ്യമായ കെട്ടിടം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പദ്ധതിയുടെ ഡി.പി.ആര്‍ (വിശദ വിവര റിപ്പോര്‍ട്ട്) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന് കൈമാറി.

No comments