Breaking News

അട്ടേങ്ങാനം ബേളൂർ ഗവ.യു.പി സ്കൂളിൽ വരയുത്സവം സംഘടിപ്പിച്ചു ചിത്രകാരൻ രവീന്ദ്രൻ കൊട്ടോടി ഉൽഘാടനം ചെയ്തു


രാജപുരം: സമഗ്ര ശിക്ഷാ കാസർകോട് ബിആർസി ഹൊസ്ദുർഗിന്റെ നേതൃത്വത്തിൽ ബേളൂർ ഗവ:യുപി സ്കൂളിൽ വരയുൽസവം നടത്തി.  ചിത്രകാരൻ രവീന്ദ്രൻ കൊട്ടോടി ഉൽഘാടനം ചെയ്തു. ഹൊസ്ദുർഗ് എ ഇ ഒ പി.ഗംഗാധരൻ മുഖ്യാതിഥിയായി. പി.ടി.എ വൈസ് പ്രസിഡൻ്റ് ബിജു വയമ്പ് അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്.ജയശ്രീ , വാർഡ് മെമ്പർ പി.ഗോപി, മദർ പി ടി.എ എം.എസ്.ബിന്ദു, ബിന്ദു വിജയൻ ബി.കെ.സുരേഷ്, കെ.വി.സജിന  എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ പി.ഗോപി സ്വാഗതവും, പിടിഎ പ്രസിഡൻ്റ് പി.പ്രതീഷ് കുമാർ നന്ദിയും പറഞ്ഞു. ബിന്ദു വിജയൻ, ശ്രീജ അംബിക, പ്രസീത,  രമ്യ എന്നിവർ നേതൃത്വം നൽകി. പന്തിവര, പുറയിടം വര എന്നിവ രക്ഷിതാക്കൾക്കും കുട്ടികൾക്കും നവ്യ അനുഭവമായി.

No comments