Breaking News

വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ആർട്സ് & സയൻസ് കോളേജിലെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി അസിസ്റ്റന്റ് കളക്ടർ


വെള്ളരിക്കുണ്ട്  : സെന്റ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 2020-23 വർഷത്തെ ബിരുദ ധാരികൾക്കൊപ്പം ചടങ്ങിൽ മുഖ്യ അതിഥിയായി കാസറഗോഡ് അസിസ്റ്റന്റ് കളക്ടർ ദിലീപ് കെ കൈനിക്കര. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നാൽപതോളം വിദ്യാർത്ഥികൾക്ക് അസിസ്റ്റന്റ് കളക്ടർ സർട്ടിഫിക്കറ്റ് നൽകി സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ മെർലിൻ തറപ്പേൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ തലശ്ശേരി അതിരൂപതയുടെ വികാരി ജനറാളും വിമൽജ്യോതി ഇൻസ്റ്റിട്യൂഷൻസിന്റെ ചെയർമാനുമായ മോൺ. ആന്റണി മുതുകുന്നേൽ അധ്യക്ഷ സ്ഥാനം വഹിച്ചു. റവ. ഫാദർ വിപിൻ വെമ്മേനിക്കട്ടയിൽ ചടങ്ങിന്റെ ഭാഗമായി ബിരുദ ധാരികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. റവ. ഫാദർ അഖിൽ മുക്കുഴി നന്ദി അറിയിച്ച് സംസാരിച്ചു.കോളേജിലെ വിവിധ വകുപ്പ് മേധാവികളും അധ്യാപക അനധ്യാപക രും വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിന് സാക്ഷിയായി.



No comments