Breaking News

പരപ്പ ബ്ലോക്ക് ക്ഷീരസംഗമം കാലിച്ചാനടുക്കത്ത് നടന്നു ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു


കാലിച്ചാനടുക്കം :  പരപ്പ ബ്ലോക്ക് ക്ഷീര സംഗമം  കാലിച്ചാനടുക്കം ഹിൽ പാലസ് കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു. ക്ഷീര സംഗമത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കാഞ്ഞങ്ങാട് എം. എൽ.എ ഇ ചന്ദ്രശേഖരൻ നിർവഹിച്ചു. പരപ്പ ബ്ലോക്ക് പ്രസിഡന്റ്‌ എം ലക്ഷ്മി അധ്യക്ഷം വഹിച്ചു. പരപ്പ ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര കർഷകനായ കെ. കെ. നാരായണൻ, ഏറ്റവും മികച്ച ക്ഷീര കർഷക ആൻസി ബിജു, ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര സംഘമായ ബളാംതോട്, രണ്ടാമത്തെ ക്ഷീര സംഘമായ ചിറ്റാരിക്കൽ,ബ്ലോക്കിലെ ഏറ്റവും കൂടുതൽ ഗുണമേന്മയുള്ള പാൽ സംഭരിച്ച  കുറുഞ്ചേരി തട്ട്  സംഘം, ബ്ലോക്കിലെ മികച്ച യുവ ക്ഷീര കർഷകൻ ആയ ശ്രീജിത്ത്‌ മുതിരക്കാൽ, ബ്ലോക്കിലെ മികച്ച എസ് സി എസ് ടി കർഷകൻ ഒ. എം. രാമചന്ദ്രൻ എന്നിവരെ ആദരിച്ചു. പരപ്പ ബ്ലോക്കിൽ ഉൾപ്പെടുന്ന വിവിധ പഞ്ചായത്തുകളിലെ മികച്ച ക്ഷീര കർഷകരായ ദീപ നായർ, ദേവി എൻ. കെ, ആലാമി. ടി, ബെന്നി പി. വി, ജാനകി. കെ എന്നിവരെയും ആദരിച്ചു. കാലിച്ചാനടുക്കം ക്ഷീര സംഘത്തിലെ ഷിജോ എബ്രഹാം, എം. കരുണാകരൻ, കെ. ചന്തൻ എന്നിവരെ ജനപ്രതിനിധികൾ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ മോഹനൻ, ജോസഫ് മുത്തോലി  കെ. സി. എം. എം. എഫ് ഡയറക്റ്റർ പി. പി. നാരായണൻ, എം. ആർ. സി. എം. പി. യു ഡയറക്ടർ കെ. സുധാകരൻ , പരപ്പ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ശ്രീ ഭൂപേഷ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, പരപ്പ ബ്ലോക്ക് മെമ്പർ ഷോബി ജോസഫ്, കോടോം ബേളൂർ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഗോപാല കൃഷ്ണൻ, മിൽമ ഡിസ്ട്രിക്ട് ഓഫീസ് ഹെഡ് പി എം ഷാജി എന്നിവർ സംസാരിച്ചു. വിവിധ ജനപ്രതിനിധികൾ, ക്ഷീര സംഘം ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്നു. കാലിച്ചാനടുക്കം ' പ്രസിഡന്റ്‌ പി രാജകുമാരൻ നായർ സ്വാഗതവും പരപ്പ ക്ഷീര വികസന ഓഫീസർ പി. വി.  മനോജ്‌ കുമാർ നന്ദിയും രേഖപ്പെടുത്തി. രാവിലെ നടന്ന കന്നുകാലി പ്രദർശനം വാർഡ് മെമ്പർ പി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. സോണിയ ജോസഫ് സ്വാഗതവും ഡി എഫ് ഐ എബിൻ ജോർജ് നന്ദിയും പറഞ്ഞു.

No comments