Breaking News

ബദിയടുക്കയിൽ റോഡ് നിർമാണ സാമഗ്രികൾ കവർന്ന കേസിൽ പ്രതികൾ റിമാൻഡിൽ




ബദിയടുക്ക ∙ റോഡിലെ നിർമാണസാമഗ്രികൾ കവർന്ന കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. ബാപാലിപ്പൊനത്തെ നസീർ(48),മേൽപറമ്പ് കളനാട്ടെ ഇർഫാൻ(36)ചെർക്കള കെ.കെ.പുറത്തെ സുന്ദരൻ(42) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

പുത്തിഗെ പഞ്ചായത്തിലെ കന്തൽ മുണ്ട്യത്തടുക്ക റോഡ് നിർമാണത്തിനു ഇറക്കിവച്ച വൈബ്രേറ്റർ, കട്ടർ തുടങ്ങിയ സാധനങ്ങൾ മോഷണം പോയ കേസിലാണ് ബദിയ‌ടുക്ക പൊലീസ് അറസ്റ്റുചെയ്തത്. ഒന്നരലക്ഷം രൂപയുടെ സാധനസാമഗ്രികളാണ് കവർച്ച ചെയ്തത്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവ ഡ്രൈവർമാരാണിവർ.

No comments