Breaking News

സ്വന്തം കെട്ടിടം യാഥാർത്ഥ്യമാക്കാൻ മത്സ്യ വിൽപ്പനയുമായി നർക്കിലക്കാട് പ്രതീക്ഷയുടെ പ്രവർത്തകർ


നർക്കിലക്കാട് : വർഷങ്ങളായി വെസ്റ്റ് എളേരി പഞ്ചായത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു കൊണ്ടിരിക്കുന്ന പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിയുടെ കെട്ടിട നിർമ്മാണ ധനശേഖരണാർത്ഥം നർക്കിലക്കാട്, ഭീമനടി എന്നിവടങ്ങളിൽ  ഫിഷ് ചലഞ്ച് സംഘടിപ്പിച്ചു. 

പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് വിൻസൻ്റ് മാത്യു , സെക്രട്ടറി ജിതേഷ് തോമസ് , ട്രഷറർ സുധീഷ് കെ.കെ, വർഗ്ഗീസ് സി.എം, വിനോദ് ആൻഡ്രൂസ്, ബർക്ക്മെൻസ് ജോർജ്  സജി കവിയിൽ, സന്തോഷ് കവിയിൽ, റെജി കൊറ്റത്തിൽ, ജിജി ഇഞ്ചക്കാട്ട്, പ്രതീഷ് വേങ്ങയിൽ , സിബി തണ്ണിപ്പാറ , രാധാകൃഷ്ണൻ കാവുന്തല,  ബാബു കെ.കെ അജയകുമാർ ബി തുടങ്ങിയവർ നേതൃത്വം നല്കി. സെപ്റ്റംബർ 24 ഞായാഴ്‌ച അടുത്ത ഫിഷ് ചലഞ്ച് നടത്തുന്നതാണ് .

No comments