Breaking News

സംസ്ഥാന സീനിയർ റഫറീസ്‌ ഫുട്‌ബോൾ ടൂർണമെന്റിൽ കാസർകോട്‌ ജില്ലാ ടീം ജേതാക്കളായി

കാഞ്ഞങ്ങാട് : മൈതാനം നിറയുന്ന ഗോളാരവങ്ങളുടെ ഓർമകളുമായി അവർ ഒരിക്കൽകൂടി കളത്തിലിറങ്ങിയപ്പോൾ വീര്യം ഒട്ടുംകുറഞ്ഞില്ല. പിന്നെ കുറിയതും നീണ്ടതുമായ കുറിക്കു കൊള്ളുന്ന പാസുകൾ, ഷോട്ടുകൾ എന്നിവയിലൂടെ കളംനിറഞ്ഞ്‌ കളിച്ച്‌ കാസർകോട്‌ സംസ്ഥാന സീനിയർ റഫറീസ്‌ ഫുട്‌ബോൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായി. മുഖംനിറയെ ഗൗരവവും അതിൽ ഒളിപ്പിച്ച വിസിൽ മുഴക്കിക്കൊണ്ടുള്ള ഓട്ടവുമായി കളത്തിൽ കളിക്കാർക്കുപിറകെയല്ല അവർ ഓടിയത്‌. പന്തിനുപിറകെത്തന്നെയായിരുന്നു. ഫൈനലിൽ കോഴിക്കോടിനെതിരെമുഴുവൻ സമയത്തും ഗോൾരഹിത സമനിലയായതിനാൽ ട്രൈബ്രേക്കറിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്കായിരുന്നുകാസർകോടൻ വിജയം. കെ രാജൻ, ടി രാജൻ,മണികണ്‌ഠൻ എന്നിവരായിരുന്നു ജില്ലക്കായി ഗോൾ നേടിയത്‌. കഴിഞ്ഞ വർഷം മലപ്പുറത്തെ പരാജയപ്പെടുത്തി ടീമംഗങ്ങളിൽ ഭൂരിഭാഗവും ഇത്തവണയും കളത്തിലിറങ്ങി. കെ പ്രഭാകരൻ, ടി രാജീവൻ, ഇ വി മധുസൂദനൻ, കെ നിശാന്ത്‌ കുമാർ, സുകുമാരൻ, കൃഷ്‌ണൻ എന്നിവരായിരുന്നു മറ്റു ടീമംഗങ്ങൾ. അജേഷ്‌ നീലേശ്വരമായിരുന്നു പരിശീലകൻ. പ്രകാശൻ ചീമേനി മാനേജറും .
വ്യത്യസ്‌ത കാലഘട്ടങ്ങളിൽ വിവിധ ടീമുകൾക്കുവേണ്ടി ജേഴ്‌സണിയണിഞ്ഞ്‌ ഉപജീവനമാർഗം തേടി വിവിധ തലങ്ങളിലേക്ക്‌ പോയെങ്കിലും ഫുട്‌ബോളിനോടുള്ള സ്‌നേഹംകാരണം അംഗീകൃ തറഫറിമാവുകയായിരുന്നു ഇവരെല്ലാം. സർക്കാർ ജീവനക്കാർ, വിമുക്ത ഭടന്മാർ, കൂലിത്തൊഴിലാളികൾ, വ്യാപാരികൾ, ഓട്ടോതൊഴിലാളികൾ, അധ്യാപകർ, പൊലീസുകാർ, വിമുക്തഭടന്മാർ തുടങ്ങിയവർ റഫറി ടീമിലുണ്ടായിരുന്നു.


No comments