"സൂഷ്മ ചെറുകിട സംരംഭകരുടെ ഉൽപന്നങ്ങൽ ഒരാഴ്ചക്കുള്ളിൽ കെ.സ്റ്റോറുകളിൽ എത്തിച്ച് വിതരണം നടത്തും": വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസിൽ സംയുക്ത യോഗം ചേർന്നു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലൂക്കിൽ കെ. സ്റ്റോറായി ഉയർത്തപ്പെട്ട റേഷൻ കടകളിൽ വ്യവസായ വകുപ്പിന് കീഴിലെ സൂക്ഷ്മ ചെറുകിട ( Micro Soft Medium Enterprises MSME) ഉൽപന്നങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ, ചെറുകിട സംരംഭകർ , കെ. സ്റ്റോർ ഉടമകൾ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ, ഇ-പോസ് എഞ്ചിനിയർ എന്നിവരുടെ സംയുക്ത യോഗം വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസറുടെ ചേമ്പറിൽ നടന്നു.
ഏ. ടി.എസ്.ഒ. ജയൻ എൻ. പണിക്കർ യോഗത്തിന് സ്വാഗതം പറഞ്ഞു. ടി.എസ്. ഒ സജീവൻ ടി.സി. അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പിനെ പ്രതിനിധികരിച്ച് കാഞ്ഞങ്ങാട് ഉപജില്ല വ്യവസായ ഓഫീസർ കണ്ണനുണ്ണി പി എസ്, വെസ്റ്റ് എളേരി പഞ്ചായത്ത് വ്യവസായ വികസന എക്സിക്യൂട്ടിവ് അശ്വതി.പി യും കെ. സ്റ്റോറുകളെ പ്രതിനിധികരിച്ച് ഹരിദാസ് ഇ എൻ , ഉഷ സി.കെ , സുധീർ സി.ഐ,മോഹനൻ പനയംതട്ട എന്നിവരും പങ്കെടുത്തു.
താലുക്കിലെ വിവിധ പഞ്ചായത്തുകളിലെ ചെറുകിട വ്യവസായ സംരഭകർ യോഗത്തിൽ പങ്കെടുത്തു.
ഏ ആർ എസ് ഫുഡ് പ്രൊഡക്ട്സ് - വെസ്റ്റ് എളേരി, മലബാർ റൈസ്& ഫ്ലോർ മിൽ - മാലക്കല്ല്, ജനശ്രീ സുസ്ഥിര വികസന മിഷൻ നർക്കിലക്കാട്, ചൈത്ര വാഹിനി ഹണി പ്രൊഡക്ട്സ് - എളേരി, കൂർഗ് കോഫീ - കള്ളാർ, ചെട്ട്യാം കുന്നേൽ ഇൻഡസ്ടിസ് & എക്സ്പോർട്ട്സ് ചിറ്റാരിക്കൽ , ഡോൺ കെമിക്കൽസ് - ഈസ്റ്റ് എളേരി, എ വി.കെ ആ ഗ്രോ ഇൻഡസ്ടിസ് പനത്തടി എന്നീ സംരംഭങ്ങളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്
റേഷനിംഗ് ഇൻസ്പെക്ടർ മാരായ കെ.കെ. രാജിവൻ, ജാസ്മിൻ കെ. ആന്റെണി സിനിയർ ക്ലർക്ക് മാരായ ബിനോയ് ജോർജ്, ദിനേശ് കുമാർ സി എം , വിശാൽ ജോസ് ജീവന ക്കാരായ ജിഷ്ണു വി വി , മധു, സി കെ എന്നിവരും ഇ - പോസ് എഞ്ചിനിയർ രാഹുൽ പങ്കെടുത്തു.
സൂഷ്മ ചെറുകിട സംരംഭകരുടെ ഉൽപന്നങ്ങൽ ഈ ആഴ്ച തന്നെ കെ.സ്റ്റോറുകളിൽ എത്തിച്ച് വിതരണം നടത്തുന്നതിനായി യോഗത്തിൽ തീരുമാന മായി. പരമാവധി ഗുണമേൻമയുള്ള ഉൽപനങ്ങൾ കുറഞ്ഞ വിലയിൽ വിൽപന നടത്താനാണ് ശ്രമിക്കുന്നത്.
ഇനി മുതൽ കെ.സ്റ്റോറുകളായ റേഷൻ കടകളിൽ സാധാരണ ലഭിക്കുന്ന അരി , ഗോതമ്പ് തുടങ്ങിയ ഭക്ഷ്യ ധാന്യങ്ങൾക്ക് പുറമേ പായ്ക്ക് ചെയ്‌ത ഭക്ഷ്യവസ്തുക്കളും മറ്റ് ഗൃഹോപകരണങ്ങളും ലഭ്യമാവുന്നതാണ്.
No comments