Breaking News

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിൽ അഞ്ച് പരിപാടികളിൽ പങ്കെടുക്കും


കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിൽ അഞ്ചു പരിപാടികളിൽ സംബന്ധിക്കും. കണ്ണൂരിൽ നിന്ന് റോഡ് മാർഗം ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി രാവിലെ 10 മണിബേഡഡുക്ക ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് കെട്ടിടോദ്ഘാടനം ഉദ്ഘാടനം ചെയ്യും. രാവിലെ 11.30 ന് സിപിഐഎം പനയാൽ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം, ഉച്ചയ്ക് 3.30 ന് വെള്ളിക്കോത്ത് അഴീക്കോടൻ മെമ്മോറിയൽ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സുവർണ്ണ ജൂബിലി ആഘോഷം സമാപനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകു.4.30 ന് മടിക്കൈ കാഞ്ഞിരപ്പൊയിൽ ഗവ:ഹൈസ്കൂൾ കെട്ടിടോദ്ഘാടനവും വൈകു. 05.30 ന് സിപിഐഎം തൃക്കരിപ്പൂർ ഏരിയാകമ്മിറ്റി ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും. ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ പി എസിന്റെ നേതൃത്വത്തിൽ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്

No comments