കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ജില്ലയിലെ കോളേജുകളിൽ എസ്എഫ്ഐക്ക് മികച്ച വിജയം
മുള്ളേരിയ ബജ കോളേജിൽ എട്ടിൽ ഏഴുസീറ്റും, സെന്റ് മേരീസ് ചെറുപനത്തടിയിൽ എട്ടിൽ ആറുസീറ്റും നേടി യൂണിയൻ നിലനിർത്തി. കാസർകോട് ഗവ. കോളേജിൽ ഒമ്പത് സീറ്റിൽ നാലും, കുമ്പള ഐഎച്ച്ആർഡിയിൽ രണ്ട് സീറ്റുകളിലും മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിൽ ഒരുസീറ്റിലും, പെരിയ അംബേദ്ക്കറിൽ മൂന്ന് സീറ്റിലും, പടന്നക്കാട് സി കെ നായർ കോളേജിൽ രണ്ടുസീറ്റിലും, വെള്ളരിക്കുണ്ട് സെന്റ് ജൂഡിൽ മൂന്ന് സീറ്റിലും എസ്എഫ്ഐ വിജയിച്ചു.
എളേരിത്തട്ട് നായനാർ സ്മാരക ഗവ.കോളേജ്, ഗവ.കോളേജ് കരിന്തളം, പള്ളിപ്പാറ ഐഎച്ച്ആർഡി, നീലേശ്വരം പി കെ രാജൻ സ്മാരക ക്യാമ്പസ്, മടിക്കൈ ഐഎച്ച്ആർഡി , എസ്എൻഡിപി കോളേജ് കാലിച്ചാനടുക്കം എന്നിവിടങ്ങളിൽ നേരത്തെതന്നെ എസ്‌എഫ്‌ഐ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു.
No comments