കേരള കോൺഗ്രസ് (എം) സാംസ്കാര വേദി നേതൃത്വത്തിൽ കൊട്ടോടിയിലെ മുതിർന്ന അധ്യാപകരെ ആദരിച്ചു
ചുള്ളിക്കര: കേരള കോൺഗ്രസ് എം സംസ്കാരവേദി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപക ദിനം ആചരിച്ചു. കൊട്ടോടിയിലെ മുതിർന്ന അധ്യാപകരായ അലക്സാണ്ടർ സാറിനെയും കെപി കാതറിന ടീച്ചറെയും അധ്യാപക ദിനത്തിൽ ആദരിച്ചു. ചടങ്ങ് കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ബിജു തൂളിശ്ശേരി ഉദ്ഘാടനം ചെയ്തു. സംസ്കാരവേദി ജില്ലാ പ്രസിഡന്റ് ബേബി ജോസഫ് പുതുമന അധ്യക്ഷനായിരുന്നു. ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി ചാക്കോ തെന്നിപ്ലാക്കൽ, വൈസ് പ്രസിഡന്റ് ജോയി മൈക്കിൾ എന്നിവർ അധ്യാപകരെ ഷാൾ അണിയിച്ച് ആദരിച്ചു. സംസ്കാര വേദിയുടെ ഉപഹാരം കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ സമ്മാനിച്ചു. ജോസ് ചെന്നക്കാട്ട് കുന്നേൽ, ടോമി ഈഴേറേട്ട്, മാത്യു കാഞ്ഞിരത്തിങ്കൽ, സാജു പാമ്പയ്ക്കൽ, ടോമി മണിയൻതോട്ടം, ടോമി വാഴപ്പള്ളി,ബാബു പാലപ്പറമ്പിൽ, മൈക്കിൾ പൂവത്താനി, തുടങ്ങിയവർ സംസാരിച്ചു. ജോസ് പുതുശ്ശേരിക്കാല സ്വാഗതവും, കാതറിന ടീച്ചർ നന്ദിയും പറഞ്ഞു.
No comments