Breaking News

പേവിഷബാധയ്‌ക്കെതിരായ വാക്സിനേഷൻ സെപ്റ്റംബറിൽ തന്നെ നൽകണം വളർത്തു നായകൾക്ക് നിർബന്ധമായും ലൈസൻസ് എടുക്കണം: ജില്ലാ കളക്ടർ


കാസർകോട് : പേവിഷബാധയ്‌ക്കെതിരായ വാക്സിനേഷൻ സെപ്റ്റംബറിൽ തന്നെ നൽകി എല്ലാ വളർത്തു നായകൾക്കും പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിൽ നിന്നും നിർബന്ധമായും ലൈസൻസ് എടുക്കണമെന്ന് അനിമൽ ബർത്ത് കൺട്രോൾ റിവ്യൂ മീറ്റിംഗിൽ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ അറിയിച്ചു.. ലൈസൻസ് കൂടാതെ നായ്ക്കളെ വളർത്തുന്നത് കുറ്റകരമാണെന്നും അവർക്ക് എതിരെ പിഴയും മറ്റു നിയമ നടപടികളും ബന്ധപ്പെട്ട പഞ്ചായത്ത് അധികാരികൾ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ കെ.ഇമ്പശേഖർ അറിയിച്ചു.

No comments