Breaking News

സംഘാടകസമിതിയായി ദേശീയ ഫോക്‌ഫെസ്‌റ്റിവൽ കയ്യൂരിൽ


കയ്യൂർ : ഫോക്‌ലോർ അക്കാദമിയും സൗത്ത്‌ സോൺ കൾച്ചറൽ സെന്ററും സംഘടിപ്പിക്കുന്ന ദേശീയ ഫോക്‌ ഫെസ്‌റ്റിവെൽ ഒൻപത്‌ മുതൽ 11 വരെ കയ്യൂരിൽ നടക്കും. ഹരിയാന, ജമ്മു കാശ്‌മീർ, പശ്‌ചിമബംഗാൾ, അസം, ഹിമാചൽപ്രദേശ്‌, ഒഡിഷ സംസ്ഥാനങ്ങളിൽനിന്നും നൂറോളം കലാകാരൻമാർ പങ്കെടുക്കും. കേരളത്തിന്റെ തനത്‌ കലാരൂപങ്ങളും അരങ്ങേറും.
സംഘാടക സമിതി രൂപീകരണയോഗം എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എം ശാന്ത അധ്യക്ഷയായി.
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ, കെ സുധാകരൻ, എം കുഞ്ഞിരാമൻ, പി ബി ഷീബ, പി ശശിധരൻ, എം പ്രശാന്ത്, അബ്ദുൾ സലാം, എം രാജീവൻ എന്നിവർ സംസാരിച്ചു. എ വി അജയകുമാർ സ്വാഗതവും കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: എം രാജഗോപാലൻ എംഎൽഎ (ചെയർമാൻ), എ വി അജയകുമാർ (ജനറൽ കൺവീനർ).


No comments