Breaking News

കെ.എസ്.കെ.ടി.യു നീലേശ്വരം ഏരിയാ സമ്മേളനം ഒക്ടോ 2 ന് കരിന്തളം തോളേനിയിൽ സംഘാടക സമിതി രൂപീകരിച്ചു.


കരിന്തളം: കെ.എസ്.കെ.ടി.യു.നീലേശ്വരം ഏരിയാ സമ്മേളനം ഒക്ടോബർ 2 ന് കരിന്തളം തോളേനിയിലെ എ.കെ.കുഞ്ഞിക്കണ്ണൻ നഗറിൽ (അമ്മാറമ്മ ഓഡിറ്റോറിയം) നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി യോഗത്തിൽ വെച്ച് കെ.എസ്.കെ.ടി.യു. പാഴ് വസ്തു ശേഖരണത്തിലൂടെ സമാഹരിച്ച ദേശീയ ഓഫീസ് നിർമ്മാണ ഫണ്ട് വില്ലേജ് ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് കെ.എസ്.കെ.ടി.യു.സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി.കെ.രാജൻ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. സി.പി.ഐ.(എം) ഏരിയാ സെക്രട്ടറി എം.രാജൻ ,കരു വാക്കാൽ ദാമോദരൻ,കെ.വി.ദാമോദരൻ, പാറക്കോൽ രാജൻ ,കയനി മോഹനൻ ,മടത്തനാട്ട് രാജൻ ,എം.വി.രതീഷ് ,പി.ചന്ദ്രൻ ,എം.വി.രാധ ,കെ.വി.വേണുഗോപാലൻ , പി.വി.പത്മിനി , എ.ആർ.രാജു ,എൻ.രമണൻ എന്നിവർ സംസാരിച്ചു. കെ.ലക്ഷ്മണൻ അധ്യക്ഷനായി. കെ.സതീശൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ. കെ.ലക്ഷമണൻ (ചെയർമാൻ) ,പാറക്കോൽ രാജൻ, കയനി മോഹനൻ ,പി.ചന്ദ്രൻ ,വരയിൽ രാജൻ (വൈസ് ചെയർമാൻമാർ) , കെ.സതീശൻ (കൺവീനർ) , എൻ.രമണൻ, കെ.ലെനിൻ പ്രസാദ് ,പി.രാമചന്ദ്രൻ ,എം.ചന്ദ്രൻ (ജോ. കൺവീനർമാർ)

No comments