Breaking News

കുട്ടിശാസ്ത്രകാരന്മാർക്കുള്ള രണ്ടാം ഘട്ട ഇന്നവേറ്റർ വർക്ക് ഷോപ്പ്


പടന്നക്കാട് : ശാസ്ത്ര ഗവേഷണ രംഗത്ത് പുതിയ ആശയങ്ങൾ സമർപ്പിച്ച് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള  കുട്ടികളുടെ   ആശയങ്ങൾക്ക് കൈത്താങ്ങാവുന്നതിനു വേണ്ടിയുള്ള ഒരു ദിവസത്തെ വർക്ക് ഷോപ്പ് പടന്നക്കാട് എസ് എൻ.ടി.ടി.ഐയിൽ നെഹ്രു കോളേജ് കെമിസ്ട്രി അസിസ്റ്റന്റ് പ്രൊഫസറായ രജീഷ് പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സമഗ്ര കാസർഗോഡ് ജില്ലാ പ്രോഗ്രാം ഓഫീസർ മധുസൂദനൻ ,എം.എം. അദ്ധ്യക്ഷത വഹിച്ചു..എസ് എൻ ടി ടി ഐ പ്രിൻസിപ്പാൾ പുഷ്പലത. ജി ആശംസകൾ അർപ്പിച്ചു. ട്രെയിനർ മാരായ രാജഗോപാലൻ പി , സജീഷ് യു.വി . നയനാ ബിജു എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.. വൈ.ഐ പി ശാസ്ത്ര പഥം പരിപാടി കെ.ഡിസ്‌ക്‌സ്, ഐ.സി.ടി.അക്കാഡമി എന്നിവരുടെ മേൽനോട്ടത്തിൽ സമഗ്ര ശിക്ഷയാണ് കുട്ടികൾക്ക് നവീന ആശയങ്ങൾ വികസിച്ചെടുക്കാനാവശ്യമായ സങ്കേതിക സഹായങ്ങൾ നൽകൂന്നത് ചടങ്ങിൽ ഹോസ്ദുർഗ് ബി ആർ സി .പ്രോഗ്രാം കോ-ഓഡിനേറ്റർ ഡോ: രാജേഷ് കെ.വി സ്വാഗതവും ട്രെയിനർ പി.രാജഗോപാലൻ നന്ദിയും പ്രകാശിപ്പിച്ചു.

No comments