Breaking News

പൂടംകല്ല് താലൂക്ക് ആശുപത്രി നേതൃത്വത്തിൽ ദേശീയ പോഷക ദിനാചരണം രാജപുരം സെന്റ് പയസ് കോളേജിൽ വച്ച് നടത്തി


വെള്ളരിക്കുണ്ട്: താലൂക്ക് ആശുപത്രി പൂടംകല്ലിന്റെ ആഭിമുഖ്യത്തിൽ ദേശീയ പോഷക ദിനം രാജപുരം സെന്റ് പയസ് കോളേജിൽ വെച്ച് ആചരിച്ചു. ബോധവൽക്കരണക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനദാനം നടത്തി.എൻ എസ് എസ് വിദ്യാർത്ഥികൾ പങ്കെടുത്തു. ഡയറ്റീഷ്യൻ മൃദുല ക്ലാസ്സ്‌ എടുത്തു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീകുമാർ എൻ. പ്രിൻസിപ്പൽ Dr ദേവസ്യ എം ടി എന്നിവർ സംസാരിച്ചു. എൻ എസ് എസ് ഓഫീസർ മാരായ പാർവതി ഇ അജോജോസ്. കൗമാര കൗൺസിലർ ജീനറ്റ്. ട്രെയിനി ഷെറിൻ എന്നിവർ നേതൃത്വo നൽകി. എൻ എസ് എസ് വോളന്റീയർ മാരായ ഭാഗ്യനന്ദ സ്വാഗതവും ക്രിസ്റ്റോരാജ് നന്ദി യും പറഞ്ഞു

No comments