Breaking News

കോട്ടഞ്ചേരി ഇക്കോ ടൂറിസം പദ്ധതി പ്രദേശം ജില്ലാ കളക്ടർ സന്ദർശിച്ചു കുറുമ്പൻമല , പന്നിയാർമാനി പ്രദേശങ്ങളിലേക്ക് ട്രക്കിംഗ് സൗകര്യമൊരുക്കും


വെള്ളരിക്കുണ്ട് : കോട്ടഞ്ചേരി വനമേഖലയിൽ ഇക്കോ ടൂറിസം പദ്ധതിയ്ക്കു വേണ്ടി പ്രൊപ്പോസൽ സമർപ്പിച്ചിട്ടുള്ള  നിർദ്ദിഷ്ട  പ്രദേശം  ജില്ലാ കലക്ടർ കെ. ഇമ്പശേഖർ സന്ദർശിച്ചു

ഫോറസ്റ്റ് ഓഫീസർമാരായ നിധിൻ ചന്ദ്രൻ , സുരേന്ദ്രൻ എന്നിവർ ജില്ലാ കലക്ടറെ  അനുഗമിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. കൂമ്പൻമല , പന്നിയാർ മാനി എന്നിവിടങ്ങളിലേക്കുള്ള ട്രക്കിംഗ് സൗകര്യം ഒരുക്കുകയാണ് പ്രധാന ലക്ഷ്യം. കൈവരി, പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ടിക്കറ്റ് കൗണ്ടർ തുടങ്ങിയവ നിർമിച്ച് ട്രക്കിംഗ് സൗകര്യമൊരുക്കും - സിവിൽ വർക്കുകൾ പരമാവധി കുറച്ച് പ്രകൃതി സൗഹൃദ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ആണ് വനവകുപ്പിന് ഡി എഫ് ഒ സമർപ്പിച്ചിട്ടുള്ളത് അനുമതി ലഭിച്ചാൽ പദ്ധതി യാഥാർത്ഥ്യമാക്കുക വനാതിർത്തിയിൽ വന്യമൃഗങ്ങളുമായുള്ള സംഘർഷം ഒഴിവാക്കുക മേഖലയിലെ ആളുകൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക പട്ടിക വർഗവിഭാഗങ്ങൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കുക തുടങ്ങിയവ പദ്ധതിയുടെ ലക്ഷ്യമാണ്  സർക്കാരിൽനിന്ന് അനുമതി ലഭിച്ചാൽപദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ഡി എഫ് ഒ  കെ. അഷറഫ് അറിയിച്ചു

No comments