Breaking News

തൊഴിലുറപ്പു വേതനം അറുന്നൂറ് രൂപയായി ഉയർത്തണം ; തൊഴിലുറപ്പ് വർക്കേഴ്സ് യൂണിയൻ എളേരി ഏരിയ സമ്മേളനം സമാപിച്ചു


ഭീമനടി : തൊഴിലുറപ്പു  വേതനം അറുന്നൂറ് രൂപയായി ഉയർത്തണമെന്ന് തൊഴിലുറപ്പ് വർക്കേഴ്സ് യൂണിയൻ എളേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.     ഭീമനടിയിൽ കെ ജെ ടോമിനാറിൽ നടന്ന             സമ്മേളനം യൂണിയൻ ജില്ലാ സെക്രട്ടറി ടി എം എ കരീം ഉൽഘാടനം ചെയ്തു;   പ്രസീത രാജൻ അദ്ധ്യക്ഷത വഹിച്ചു.പാറക്കോൽ രാജൻ " കെ.പി.നാരായണൻ, സ്കറിയ അബ്രഹാം, പി പി.രവീന്ദ്രൻ പി കെ മോഹൻ, പി വി തമ്പാൻ, വി.വി.രമണി. എം ജി രാമചന്ദ്രൻ ,  കെ വി സുകുമാരൻ, കെ ഡി മോഹനൻ, കെ പി ലക്ഷ്മി, ജോൺ ബ്രിട്ടൊ, കെ വി രവി, ജയശ്രീകൃഷണൻ, ശോഭ പാലാന്തടം ,സുശീല ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.    മലയോര ഹൈവെയുടെ പ്രവർത്തനം എത്രയും പെട്ടെന്ന്  പൂർത്തീകരിക്കണമെന്നും,  ഭീ മ നടി - നർക്കി ലക്കാട്-ചിറ്റാരിക്കാൽ റോഡ് പ്രവർത്തി എത്രയും പെട്ടെന്ന്പൂർ - കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.             ഭാരവാഹികൾ: പ്രസിഡന്റ്: പ്രസിതരാജൻ, സെക്രട്ടറി: പി പി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് മാർ: കെ ഡി മോഹനൻ, കെ പി ലക്ഷ്മി  ജോ: സെക്രട്ടറി ജോൺ ബ്രിട്ടോ, ജയശ്രീകൃഷ്ണൻ, ഖജാൻജി: വി വി രമണി    എന്നിവരെ തെരഞ്ഞെടുത്തു.

No comments