Breaking News

മോളിവുഡിന്റെ 'സ്ക്വാഡ്' യുകെയില്‍ ടോപ്പ്; 12 ഇന്ത്യന്‍ സിനിമകളെ പിന്നിലാക്കി 'കണ്ണൂര്‍ സ്ക്വാഡ്'




ആഗോളതലത്തിൽ റെക്കോർഡ് ഹിറ്റൊരുക്കി വമ്പൻ സിനിമകൾ തിളങ്ങുമ്പോൾ വിദേശ ബോക്സ് ഓഫീസിലെ താരം 'കണ്ണൂർ സ്ക്വാഡാ'ണ്. സെപ്റ്റംബർ 28-ന് പുറത്തിറങ്ങിയ ചിത്രം ആദ്യ ദിനം മുതൽ മികച്ച പ്രതികരണവുമായി എതിരാളികളില്ലാതെ മുന്നേറുകയാണ്. യുകെയിലും അയര്‍ലന്‍ഡിലുമായി അവസാന വാരാന്ത്യത്തില്‍ ചിത്രം നേടിയ കളക്ഷന്‍ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഷാരൂഖിന്റെ ജവാൻ, അക്ഷയ് കുമാറിന്റെ മിഷന്‍ റാണി​ഗഞ്ജ്, ഫുക്രി 3, ചന്ദ്രമുഖി 2, എന്നീ സിനിമകളിൽ വച്ച് ഏറ്റവും ഉയർന്ന കളക്ഷൻ കണ്ണൂര്‍ സ്ക്വാഡ് ആണ് സ്വന്തമാക്കിയത്.


കണ്ണൂര്‍ സ്ക്വാഡ് 64,849 പൗണ്ട് (66 ലക്ഷം രൂപ) നേടിയപ്പോള്‍ ജവാന് നേടാൻ കഴിഞ്ഞത് 36,736 പൗണ്ട് മാത്രമാണെന്നാണ് റിപ്പോർട്ട്. മൂന്നാം സ്ഥാനത്തുള്ള മിഷന്‍ റാണി​ഗഞ്ജ് നേടിയിരിക്കുന്നത് 36,474 പൗണ്ടാണ്. അതേസമയം, കണ്ണൂര്‍ സ്ക്വാഡ് ഇതുവരെ സ്വന്തമാക്കിയത് 1,58,594 പൗണ്ട് (1.6 കോടി രൂപ) ആണ്.

No comments