വെള്ളരിക്കുണ്ട് വടക്കാകുന്ന് സത്യാഗ്രഹ സമരം 300 ദിനം പിന്നിട്ടു; സമര പന്തലിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : വടക്കാകുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന സത്യാഗ്രഹ സമരത്തിന്റെ മുന്നൂറാം ദിനത്തോടനുബന്ധിച്ച് പ്രാദേശിക സാംസ്കാരിക കൂട്ടായ്മകളുടെ നേത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു, വെള്ളരിക്കുണ്ട് ഗ്രീൻവാലി സൊസൈറ്റി സെക്രട്ടറി സുരേഷ് മാലോം ഉദ്ഘാടനം ചെയ്തു, പാമത്തട്ട് സംരക്ഷണ സമിതി കോ-ഓർഡിനേറ്റർ സിനോജ്.ഇ.കെ കൊന്നക്കാട്, ശ്രീ കാരാട്ട് ചാമുണ്ഡേശ്വരീ ഗുളികൻ ദേവസ്ഥാന പ്രസിഡന്റ് സജീവൻ. എം, കാരാട്ട് ബദർ മസ്ജിദ് പ്രതിനിധി അസ്കർ എം.കെ, വിമലഗിരി ചർച്ച് കാരാട്ട് വാർഡ് അംഗം ജിൻസ്, കനകപ്പള്ളി ഡി പോറസ് ചർച്ച് കാരാട്ട് വാർഡ് അംഗവും സംരക്ഷണ സമിതി ചെയർമാനുമായ പി.ഡി.അബ്രഹാം, തോടൻചാൽ ശ്രീ ചാമുണ്ഡേശ്വരീ ഗുളികൻ കാവ് സെക്രട്ടറി ഹരിഹരൻ.ബി, കാരാട്ട് ചാലഞ്ചേഴ്സ് ക്ലബ്ബ് പ്രതിനിധി സുരേശൻ.കെ, തോടൻചാൽ സിറ്റിസൺ ക്ലബ്ബ് സെക്രട്ടറി അനൂപ്. പി, ഗിരീഷ് കാരാട്ട് തുടങ്ങിയവർ സംസാരിച്ചു,സമരത്തിന്റെ ഭാഗമായി പ്രദേശവാസികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ഭരണകൂടവും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയാറാകണം, നിരവധി നിയമ ലംഘനങ്ങൾ നിലനിൽക്കെ അതെല്ലാം മറച്ചുവെച്ച് അനുമതികൾ നൽകുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്, മുൻ ജില്ലാ കളക്ടറുടെ ചേംബറിൽ ബഹു: എം.എൽ.എ. ഇ ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനങ്ങളിൽ പ്രദേശത്ത് റീസർവ്വേയും, ഇതുവഴിയുള്ള സ്വാഭാവിക നീരൊഴുക്ക് നിലനിർത്തണമെന്ന നിർദ്ദേശവും ഉൾപ്പെടെ പലതും നടപ്പിലാക്കിയിട്ടില്ല, പ്രദേശവാസികൾ മുഖ്യമന്ത്രിമുൻപാകെ നൽകിയ പരാതിയിൽ അന്വേഷണം നടത്തി നിയലംഘനങ്ങൾ ബോധ്യപ്പെട്ട് നടപടികൾ സ്വീകരിച്ചു വെങ്കിലും നിയമ ലംഘനങ്ങൾ നിലനിൽക്കെ വീണ്ടും പ്രവർത്തനാനുമതികൾ നൽകുന്ന സമീപനമാണ് ചില ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്, ഇതിനെതിരെ വിജിലൻസ് അന്വേഷണമുണ്ടാകണം, നിലവിൽ 2023 ജൂലായ് 30 ന് പാരിസ്ഥിതികാനുമതിയും സെപത്ബർ 30 ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതികളും അവസാനിച്ചിരിക്കുന്നതിനാൽ നിലവിൽ ഖനന പ്രവർത്തനങ്ങൾ ആരംഭിക്കാത്ത സാഹചര്യത്തിൽ പാരിസ്ഥിതികാനുമതി റദ്ദ് ചെയ്യപ്പെടേണ്ടതാണ്, നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്വാറികൾക്ക് കോറോണയുടെ ആനുകൂല്യ പ്രകാരം കാലാവധി നീട്ടി നൽകിയതായുള്ള കോടതി വിധി കാണിച്ചാണ് ഇപ്പോൾ ബന്ധപ്പെട്ട ഓഫീസുകളിൽ നിന്നും പ്രവർത്തനാനുമതികൾ നീട്ടി വാങ്ങിയിരിക്കുന്നത്, ഇതിനെതിരെ അന്വേഷണവും അനുമതികൾ റദ്ദ് ചെയ്തു കൊണ്ടുള്ള നടപടികളുമുണ്ടാകണം, സമരത്തിന്റെ ഭാഗമായി പ്രദേശവാസികൾ ഉയർത്തുന്ന ആവശ്യങ്ങൾ ചർച്ച ചെയ്യാനും നടപടികൾ സ്വീകരിക്കാനും തയാറാകാത്ത പക്ഷം ബന്ധപ്പെട്ട ഓഫീസുകളിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വങ്ങൾ പ്രതിഷേധ സംഗമത്തിൽ പ്രഖ്യാപിച്ചു,
No comments