ജില്ലാ കേരളോത്സവം കലാ മത്സരങ്ങൾ പിലിക്കോട് നടക്കും പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു
ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായി ജില്ലാതല കലാ മത്സരങ്ങൾ നവംബർ 4, 5 തീയ്യതികളിൽ പിലിക്കോട് സി.കെ.എൻ.എസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സ്ക്കൂളിൽ നടന്ന പ്രാദേശിക സംഘാടക സമിതി രൂപീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്ന കുമാരി അധ്യക്ഷത വഹിച്ചു.
ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി.സി.ഷിലാസ് പരിപാടി വിശദീകരിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ലക്ഷ്മി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ശകുന്തള, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മനു, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത്, സ്ക്കൂൾ പ്രിൻസിപ്പാൾ രത്നകുമാരി, പ്രധാനാധ്യാപിക എം.രേഷ്മ, പി.ടി.എ പ്രസിഡന്റ് സുനിൽ കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.വി.കുഞ്ഞികൃഷ്ണൻ, പി.വി.ഗോവിന്ദൻ, ടി.വി.രവി, നിസാം പട്ടേൽ എന്നിവർ സംസാരിച്ചു. ജില്ലാ യൂത്ത് കോർഡിനേറ്റർ എ.വി.ശിവപ്രസാദ് സ്വാഗതവും ബ്ലോക്ക് യൂത്ത് കോർഡിനേറ്റർ പി.വൈശാഖ് നന്ദിയും പറഞ്ഞു.
മൂന്ന് നഗരസഭകളിൽ നിന്നും ആറ് ബ്ലോക്കുകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 3500 ഓളം കലാപ്രതിഭകൾ ജില്ലാതല കലാ മത്സരങ്ങളിൽ പങ്കെടുക്കും. 66 ഇനങ്ങളിൽ 24 ഇനങ്ങൾ ദേശീയ യുവോത്സവ ഇനങ്ങളാണ്. ഇതിൽ 14 ഇനങ്ങൾക്ക് ജില്ലാ കലാമത്സരത്തിലേക്ക് നേരിട്ട് എൻട്രി സ്വീകരിക്കും. സംസ്ഥാന തലത്തിൽ വിജയിക്കുന്നവർ ദേശീയതലത്തിലേക്ക് അർഹത നേടും
സംഘാടക സമിതി
പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്ന കുമാരി ചെയർപേഴ്സണായും ജില്ലാ യൂത്ത് കോർഡിനേറ്റർ എ.വി.ശിവപ്രസാദ് കൺവീനറായും ജില്ലാതല കേരളോത്സവം കലാ മത്സരങ്ങളുടെ പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു. എം.രാജഗോപാലൻ എം.എൽ.എ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, മുൻ എം.എൽ.എ കെ.കുഞ്ഞിരാമൻ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.വി.ഗോവിന്ദൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ രക്ഷാധികാരികളാവും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉൾപ്പെടുന്ന വിവിധ ഉപസമിതികളും രൂപീകരിച്ചു.
No comments