"സ്വകാര്യ ഭാഗത്ത് പരിക്കേൽപ്പിച്ചു" മുൻ പ്രസിഡന്റിന്റെ പരാതിയിൽ വനിതാ മെമ്പർമാർക്കും പ്രസിഡന്റിനുമെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്ത് കുടിവെള്ള പദ്ധതി അവലോകന യോഗത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിനും മൂന്ന് വനിത മെമ്പർമാർക്കുമെതിരെ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു. മുൻ പ്രസിഡൻറ് ജെയിംസ് പന്തമാക്കലിന്റെ പരാതിയിലാണ് കേസ്.യോഗത്തിനിടെ തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. തന്റെ സ്വകാര്യ ഭാഗത്ത് പരിക്കേൽപ്പിച്ചതായും പരാതിയിലുണ്ട്. പ്രസിഡന്റ് ജോസഫ് മുത്തോലി അംഗങ്ങളായ സിന്ധു ടോമി, മേഴ്സി മാണി,ഫിലോമിന ജോണി എന്നിവർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞദിവസം രാവിലെ 11. 30നാണ് സംഭവം.ജലജീവൻ യോഗത്തിനിടെ എൽ ഇ സി ഭാരവാഹി യോഗത്തിലേക്ക് ക്ഷണിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കാരണം.ഈ വിഷയത്തിൽ മുൻ പ്രസിഡന്റ് ജയിംസ് പന്തമാക്കലും പ്രസിഡന്റ് ജോസഫ് മുത്തോലിയും വാക്കേറ്റം തുടങ്ങിയതിന്റെ പേരിലാണ് സംഘർഷം. സംഘർഷത്തിനിടയിൽ പന്ത്രണ്ടാം വാർഡ് അംഗം സിന്ധു ടോമിക്ക് പരിക്കുണ്ട് തോളിനും കെക്കും പരിക്കേറ്റ ഇവരെ ചെറുപുഴയിലെ സ്വകാര്യ ആശുത്രിയിൽ പ്രവേശിപ്പിച്ചു.
വനിതാ മെമ്പറെ ഭീഷണി പെടുത്തിയതിന് ജയിംസിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.
No comments