Breaking News

ബ്രദേഴ്‌സ്‌ പരപ്പ പ്രീമിയർ ലീഗ്: ഒറിക്‌സ് എഫ്സി ജേതാക്കൾ


അജ്‌മാൻ: ബ്രദേഴ്‌സ്‌ പരപ്പ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച പരപ്പ പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സീസൺ 5 അജ്‌മാൻ ഹാബിറ്റത്ത് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. ടൂർണമെന്റിൽ ഓറിക്‌സ് എഫ്‌സി ജേതാക്കളായി.യുസിഎൽ സ്പോർട്സ് രണ്ടാം സ്ഥാനം നേടി.ബെസ്റ്റ് പ്ലെയർ ആയി ആഷിക് (യുസിഎൽ സ്പോർട്സ് ), ബെസ്റ്റ് ഗോൾകീപ്പർ ഷഹീർ ( ഒറിക്‌സ് എഫ്‌സി), ബെസ്റ്റ് ഡിഫെൻഡർ ആയി വൈഷ്ണവ് (യുസിഎൽ സ്പോർട്സ് ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

സമാപനസമ്മേളനത്തിൽ ബ്രദേഴ്‌സ് പരപ്പ കൂട്ടായ്മ മുൻ പ്രസിഡന്റും നിലവിലെ രക്ഷാധികാരിയുമായ സുധാകരൻ മാസ്റ്റർ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. ബ്രദേഴ്‌സ്‌ പരപ്പ സെക്രട്ടറി ജിനീഷ് പാറക്കടവ്, ട്രെഷറർ പ്രസീൺ പരപ്പ, ജോ. സെക്രട്ടറി രജീഷ് ഇടത്തോട്, താജുദ്ധീൻ കാരാട്ട്, ഷംസു കമ്മാടം, നിസാർ ഇടത്തോട്, റാഷിദ്‌ ഇടത്തോട് തുടങ്ങിയവർ പങ്കെടുത്തു.

No comments