Breaking News

ചെറുപുഴയിൽ ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരിയെ വെട്ടിപരിക്കേൽപ്പിച്ച പ്രതിയുമായി തെളിവെടുപ്പ് നടത്തി


ചെറുപുഴ: ചെറുപുഴയിൽ ഡ്രൈവിംഗ് സ്കൂളിൽ അതിക മിച്ചുകയറി വനിതാ ജീവനക്കാരിയെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ ചെറുപുഴ പോലീസ് അറസ്റ്റുചെയ്ത പ്രതി യെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാണ്ടിക്കടവ് ചെക്ക് ഡാമിന് സമീപത്തെ കുറ്റിക്കാട്ടിൽ നടത്തിയ തിരച്ചിലിൽ വെട്ടാനുപയോഗിച്ച ആയുധം കണ്ടെടുത്തു. ചെറുപുഴയിലെ മേരിമാതാ ഡ്രൈവിംങ്ങ് സ്കൂളിലെ ജീവനക്കാരി ചെറുപുഴ ബാലവാടി റോഡിലെ സിന്ധുവിനെ വെട്ടിപരി ക്കേൽപ്പിച്ച കേസിലെ പ്രതി കന്യാകുമാരി സ്വദേശി രാജൻ യേശുദാസിനെയാണ് സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളി വെടുപ്പ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ സി. ഐ. ടി. പി. ദിനേശ്, എസ്.ഐ ടി.പി.ഷാജി എന്നിവരുടെ നേതൃ ത്വത്തിലുള്ള പോലീസ് സംഘവും കണ്ണൂരിൽ നിന്ന് എത്തി യ ഫോറൻസിക് വിരലടയാള വിദഗ്ധരുമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് സിന്ധുവിനെ വെട്ടിപരിക്കേൽപ്പിച്ചതെന്ന് രാജൻ യേശുദാസ് പോലീസിന് മൊഴി നൽകി. തലക്കും പുറത്തും വെട്ടേറ്റ സിന്ധു ചികിത്സയിലാണ്.

No comments