Breaking News

ചീർക്കയം ക്രഷറിലെ തൊഴിലാളികൾക്ക് പിന്തുണയുമായി ചുമട്ടുതൊഴിലാളികൾ ; സി ഐ ടി യു എളേരി ഏരിയ കമ്മിറ്റി മാർച്ച്‌ നടത്തി


വെള്ളരിക്കുണ്ട്  :  ബോണസിനായി രണ്ടുമാസമായി സമരം ചെയ്യുന്ന ചീർക്കയം ക്രഷറിലെ തൊഴിലാളികൾക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചുമട്ടുതൊഴി ലാളി യൂണിയൻ (സിഐടിയു) എളേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചീർക്കയം ക്രഷറിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ മോഹനൻ ഉദ്ഘാടനചെയ്തു. ഏരിയാ പ്രസിഡന്റ് ടി ജെ വിൻസെന്റ് അധ്യക്ഷനായി. ഏരിയാസെക്രട്ടറി എം എൻ രാജൻ ചുമട്ടു തൊഴിലാളി യൂണിയൻ ഏരിയാക്കമ്മിറ്റിയുടെ സഹായം കൈമാറി. കെ ദിനേശൻ, എം സി രാ ധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം എൻ രാജൻ സ്വാഗതവും ടി എ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു

No comments