അമ്പലത്തറ : ഭാര്യയെ വിറക് കൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും മകളെ അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ ജീവപര്യന്തം കഠിന തടവും 12 വർഷം അധിക കഠിന തടവും 5 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ കാഞ്ഞിരടുക്കം ആഞ്ഞിലിമൂട്ടിലെ നാരായണൻ നായരുടെ മകൻ ഗോപാലകൃഷ്ണനെ (69) ആണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജ് ശിക്ഷിച്ചത്. 2019 ഡിസംബർ 13 ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ഇയാൾ ഭാര്യ കല്ല്യാണിയെ മൃഗീയമായി കൊല്ലപ്പെടുത്തുകയും മകളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തത്. പ്രോസിക്യൂഷൻ 28 സാക്ഷികളെ വിസ്തരിക്കുകയും 47 രേഖകളും ,16 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു ,അന്നത്തെ അമ്പലത്തറ സബ്ബ് ഇൻസ്പെക്ടർ കെ. പ്രശാന്താണ് പ്രതിയെ അറസ്റ്റുചെയ്ത്,അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ,പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ഇ ലോഹിതാക്ഷൻ ഹാജരായി
No comments