കാഞ്ഞങ്ങാട് നഗരത്തിലെ ഏഴുകടകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു
കാഞ്ഞങ്ങാട് നഗരത്തിലെ ഏഴോളം കടകളിൽ നിന്ന്്് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. ചൊവ്വാഴ്ച ആരോഗ്യവിഭാഗം പ്രവർത്തകർ കാഞ്ഞങ്ങാടെ പ്രശസ്തമായ 12 ഓളം ഹോ്ട്ടലിൽ നടത്തിയ പരിശോധനയിലാണ് ദിവസങ്ങൾ പഴക്കമുള്ള ഇറച്ചിക്കറികളും മാംസക്കഷണങ്ങളും മാസങ്ങൾ കഴിഞ്ഞ മൈദയും മറ്റു ഭക്ഷണങ്ങളും പിടിച്ചെടുത്തത്. നഗരത്തെ ക്ലീൻ നഗരമായി നിറുത്തേണ്ടതിന്റെ ഭാഗമായാണ് പരിശോധനയെന്നും മോശം ഭക്ഷണ പദാർത്ഥങ്ങൾ വിതരണം ചെയ്യുന്നത്്് പുറം ലോകങ്ങളിൽ നഗരത്തിനെക്കുറിച്ച് മോശം ഇമേജ് ഉണ്ടാക്കുമെന്നും നഗരസസഭ ചെയർപേഴ്‌സൺ കെ.വി. സുജാത ടീച്ചർ അറിയിച്ചു.
No comments