Breaking News

കരിന്തളം കക്കോട്ടിലെ അഭിജിത് ചികിത്സാ ധനസഹായം കുടുംബത്തിന് കൈമാറി


കരിന്തളം: ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കിനാനൂർ കരിന്തളം കക്കോട്ടിലെ അഭിജിത്തിന് വേണ്ടി ചികിത്സാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച തുക കൈമാറി. സിപിഐഎം ഏരിയാ സെക്രട്ടറി  രാജൻ തുക കുടുംബത്തെ എൽപ്പിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ലക്ഷ്മണൻ, പറക്കോൽ രാജൻ ലോക്കൽ സെക്രട്ടറി പി ചന്ദ്രൻ വി സുധാകരൻ, എൻ കെ ഭാസ്കരൻ, കെ ബാലചന്ദ്രൻ വി വി പ്രദീപ്‌ എന്നിവർ പങ്കെടുത്തു.

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത് പ്രസിഡന്റ് ടി കെ രവി ചെയർമാൻ ആയും കെ വി ശ്യാം ചന്ദ്രൻ കൺവീനർ ആയും കെ നാരായണൻ വൈസ് ചെയർമാൻ ആയും ഷിജു കെപി ജോയിന്റ് കൺവീനർ ആയിട്ടുമുള്ള ചികിത്സ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സാമ്പത്തിക സമാഹരണം നടത്തിയത്.

No comments