കുന്നുംകൈ വ്യാപാര സ്ഥാപനത്തിൽ കവർച്ച പോലീസ് പെട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരികൾ
കുന്നുംകൈ : കോളയാട് ജി എൽ പി സ്കൂൾന് മുമ്പിലുള്ള അബ്ദുൾ നാസറിന്റെ ഉടമസ്ഥലുള്ള ലിവ ഫാഷൻ സെന്ററിൽ ഇന്നലെ രാത്രി കള്ളൻ കയറി ചിറ്റാരിക്കാൽ പോലീസ് സി.ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേരള വ്യാപാരി വ്യവസായി യോഗം സമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ കട പരിശോധന നടത്തി
അകത്ത് കയറി നോക്കിയപ്പോൾ മേശ വലിപ്പിൽ ഉണ്ടായിരുന്ന പണം നഷ്ട്ടപെട്ടതായി കണ്ടെത്തി ,കൂടാതെ കുറെ തുണികളും കള്ളൻ കൊണ്ടുപോയിട്ടുണ്ട്.
കുന്നുംകൈയും പരിസരങ്ങളിലും ഇടക്കിടക്ക് ഉണ്ടാകുന്ന കവർച്ച തടയുന്നതിന് പോലീസ് പെട്രോളിങ് ശക്തമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നുംകൈ യൂണിറ്റ് പ്രസിഡണ്ട് പി കെ ബഷീർ ആറിലകണ്ടം ആവശ്യപ്പെട്ടു
No comments