Breaking News

നാട്ടക്കല്ലിൽ ഇലക്ട്രിക്കൽ ഷോപ്പിൽ ഉണ്ടായ തീപിടുത്തത്തിൽ 20 ലക്ഷം രൂപയുടെ നഷ്ടം


വെള്ളരിക്കുണ്ട് : ഇലക്ട്രിക്കൽസ് ആന്റ് പ്ലംബിങ്ങ് കടയ്ക്ക് തീപിടിച്ചു. വെസ്റ്റ് എളേരി നാട്ടക്കല്ലിലെ മേരിമാതാ ഇലക്ട്രി ക്കൽ ഷോപ്പാണ് കത്തിനശിച്ചത്. കോൺക്രീറ്റ് കെട്ടിടത്തിനകത്ത് തീപിടിച്ച് എല്ലാം കത്തിയശേഷമാണ് അറിയുന്നത്. തിങ്കളാഴ്ച രാവിലെ ആറ് മണി യോടെയാണ് തീ പിടുത്തം പുറം ലോകം അറിയുന്നത്. മാലോം ദർഘാസിലെ നെല്ലിയാട്ട് ജിൻസ് ആന്റണിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 20 ലക്ഷം രൂപയുടെ നഷ്ടം കണ ക്കാക്കുന്നു.

No comments