Breaking News

വ്യാപാരിവ്യാവസായി ഏകോപനസമിതി വനിതാവിംഗ്...വനിതാസംഗമം സംഘാടകസമിതി ഓഫീസ് തുറന്നു വെള്ളരിക്കുണ്ട് വ്യാപാരഭവൻ ഹാളിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി ഉത്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : കേരള വ്യാപാരിവ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാവനിതാവിംഗ് നവംബർ മാസം 14 ന് വെള്ളരിക്കുണ്ടിൽ സംഘടിപ്പിക്കുന്നവനിതാസംഗമത്തിന്റ വിജയയത്തിനായി സംഘാടകസമിതി ഓഫീസ് പ്രവർത്തനംതുടങ്ങി.

വെള്ളരിക്കുണ്ട് വ്യാപാരഭവൻ ഹാളിൽ പരപ്പബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി ഉത്ഘാടനം ചെയ്തു. വനിതാവിംഗ് ജില്ലാപ്രസിഡന്റ് രേഖ മോഹൻദാസ് അധ്യക്ഷവഹിച്ചു.

വനിതാസംഗമത്തിന്റെ പോസ്റ്റർ രേഖ മോഹൻദാസ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫിന് നൽകി പ്രകാശനംചെയ്തു..

ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്. മാഹിൻ കോളി ക്കര. കെ. ദിനേശൻ. ശോഭ ബാലകൃഷ്ണൻ. സി. ഹംസ പാലക്കി. എ. എ. അസീസ്. മായാരാമചന്ദ്രൻ. തോമസ് കനാട്ട്. തോമസ് കനാട്ട് എന്നിവർ പ്രസംഗിച്ചു. 

വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ സ്വാഗതവും കെ. എം. കേശവൻ നബീശൻ നന്ദിയും പറഞ്ഞു...

No comments