Breaking News

കള്ള്ഷാപ്പ് ജീവനക്കാരന് മർദ്ദനമേറ്റ് പരിക്ക് ; പരപ്പ സ്വദേശിക്കെതിരെ പോലീസ് കേസ് എടുത്തു


പരപ്പ : പരപ്പ കള്ള് ഷാപ്പിലെ സെയിൽസ്മാനെ മർദ്ധിച്ച പരപ്പ നെല്ലിയര സ്വദേശിക്കെതിരെ പോലീസ് കേസ് എടുത്തു. പരപ്പയിലെ ഷാപ്പ് ജീവനക്കാരനായ പുലിയംകുളം സ്വദേശി രാജീവ്‌ എൻ (56) നാണ് മർദനമേറ്റതത്. നെല്ലിയര സ്വദേശിയായ സതീഷ് ബാബു വാണ് മർദിച്ചത് എന്നാണ് പരാതി. പ്രതി പരപ്പ ഷാപ്പിൽ ചാർജ് ചെയ്യാൻ വെച്ച മൊബൈൽ കാണാതായെന്നും ജീവനക്കാരൻ തിരിച്ചു തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മർദ്ദനം.പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു

No comments