Breaking News

വെള്ളരിക്കുണ്ട് മാങ്ങോടെ റേഷൻ ഗോഡൗൺ പടന്നക്കാടേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ ഗോഡൗൺ ഉപരോധിച്ചു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലൂക്കിലെ എഴുപതോളം റേഷൻ വ്യാപാരികൾക്ക് സുഗമമായി റേഷൻ സാധനങ്ങൾ വിതരണം നടത്തുന്ന മാങ്ങോട് എൻ എഫ് എസ് എ ഗോഡൗൺ ഉദ്യോഗസ്ഥരുടെ പിടിവാശിയിൽ 40 കിലോമീറ്റർ ദൂരേയുള്ള ഹോസ്ദുർഗ് താലൂക്കിലേക്ക് മാറ്റാനുള്ള  നീക്കം ഉപേക്ഷിക്കുക എന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ ഇന്ന് ഗോഡൗൺ ഉപരോധിച്ചു. മുൻ ധാരണ പ്രകാരം ഈ വിഷയത്തിൽ പരിഹാരത്തിനായി ഒക്ടോബർ 11 ന് ജില്ലാ ലേബർ ഓഫീസർ വിളിച്ചു ചേർക്കാനിരിക്കുന്ന യോഗത്തിന് മുമ്പ് തന്നെ ഇവിടേക്ക് എത്തേണ്ടിയിരുന്ന ലോഡ് ഹോസ്ദുർഗിലേക്ക് ഇന്ന് കൊണ്ടുപോകും എന്നറിഞ്ഞ തൊഴിലാളികൾ ഇന്ന് മാങ്ങോട് ഗോഡൗൺ തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ചില്ല. 

എം എൻ രാജൻ, ( ClTU) സി.വി സുരേഷ് (BMS), പി.കെ ജോയി (INTUC) വിവി മനോജ് (STU ) എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം

No comments