Breaking News

മാലിന്യ പ്ലാന്റിന് സർക്കാർ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് ചീമേനി ടൗണിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പുറകോട്ട് നടക്കൽ സമരം നടത്തി


ചീമേനി പോത്താങ്കണ്ടം മാലിന്യ പ്ലാന്റിന് സർക്കാർ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് ചീമേനി ടൗണിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പുറകോട്ട് നടക്കൽ സമരം നടത്തി. മാലിന്യ പ്ലാന്റിനെതിരെയുള്ള പ്ലക്കാർഡുകൾ കഴുത്തിൽ തൂക്കി കറുത്ത തുണി കൊണ്ട് മുഖം മൂടിക്കെട്ടിയാണ് പ്രവർത്തകർ പുറകോട്ട് നടന്നത് . 2010 ൽ തറക്കല്ലിട്ട ചീമേനി ഐ.ടി. പാർക്ക് 13 വർഷം കഴിഞ്ഞിട്ടും സ്ഥലമേറ്റടുത്ത് മതിൽ കെട്ടിവച്ചതിന് ശേഷം പദ്ധതി ഉപേക്ഷിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. പല പദ്ധതികളെക്കുറിച്ചും ചീമേനിക്ക് പ്രതീക്ഷ കൊടുത്തതല്ലാതെ ജനോപകാരപ്രദമായ പദ്ധതികൾ കൊണ്ടുവരുന്നതിന് സർക്കാരിന് കഴിഞ്ഞില്ല. നാടിന്റെ വികസനത്തിന് ആവശ്യമായ പദ്ധതികൾ കൊണ്ടുവരുന്നതിന് പകരം വിനാശകരമായ മാലിന്യപ്ലാന്റ് കൊണ്ടു വരുന്നതിലൂടെ നാടിനെ പിന്നോട്ട് വലിക്കുകയാണ്. സർക്കാർ ചെയ്യുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് ജനകീയ സമിതി പിന്നോട്ട് നടക്കൽ സമരം നടത്തിയത്. സമരത്തിന് സമിതി ചെയർമാൻ കെ.എം ദാമോദരൻ, സമിതി അംഗങ്ങളായ കെ. രാഘവൻ, വി.പി.ശ്രീധരൻ , വി.വി.ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.

     പിന്നോട്ട് നടത്തത്തിന്‌ ശേഷം ചീമേനി ടൗണിൽ നടന്ന യോഗത്തിൽ ജയരാമൻ, കുഞ്ഞിരാമൻ സുമേഷ് കരിമ്പിൽ , സുഭാഷ് ചീമേനി, സന്ദീപ് ചീമേനി,രാജീവൻ, പി.കെ.ഖാദർ, രഞ്ജിത്ത് ടി.വി, തുടങ്ങിയവർ സംസാരിച്ചു.

No comments