Breaking News

ഗാന്ധിജയന്തിദിനത്തിന്റെ ഭാഗമായി കൈത്താങ്ങുമായി വോയിസ്‌ ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു


ചിറ്റാരിക്കാൽ: വോയിസ്‌ ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ  കിടപ്പ് രോഗികൾക്കും കൈത്താങ്ങ് വേണ്ടവർക്കുമായി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.

"കൂടെയുണ്ട് ഞങ്ങൾ പദ്ധതി " കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ തങ്കച്ചൻ കൊല്ലകൊമ്പിലും, വൈസ് നിവാസ് പ്രസിഡന്റ്‌ സണ്ണി മൈലിക്കലും കെ സി വൈ എം തോമപുരം യൂണിറ്റ് പ്രസിഡന്റ്‌ ജിസ്വിൻ പുതിയാപ്പറമ്പിലും ചേർന്ന്  ഉദ്ഘാടനം നിർവഹിച്ചു.

വോയിസ്‌ ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ്‌ അഡ്മിൻ ഷിജിത്ത് കുഴുവേലിൽ അധ്യക്ഷനായി. ഗ്രൂപ്പ്‌ മെമ്പർമാരായ അരുൺ ചിലമ്പിട്ടശ്ശേരിൽ, അമിത്ത് ചിലമ്പിട്ടശ്ശേരിൽ, എബിൻ പാതിപുരയിടത്തിൽ, റോഷൻ എഴുത്തുപുരക്കൽ, റിജേഷ് പാലമാറ്റത്തിൽ, ജോബിൻസ് മാപ്രക്കരോട്ട് ,ചാക്കോ തെന്നിപ്ലാക്കൽ, ജെസ്റ്റിൻ ചിറ്റടിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്.

No comments