Breaking News

സി പി എം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ കണിച്ചിറ ബ്രാഞ്ച് സെക്രട്ടറി കുണ്ടേവയലിലെ കെ വി .കുഞ്ഞമ്പു (50) ആണ് മരിച്ചത്


നീലേശ്വരം : സി പി എം ബ്രാഞ്ച് സെക്രട്ടറിയെ സാംസ്ക്കാരിക നിലയി ത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ കണിച്ചിറ ബ്രാഞ്ച് സെക്രട്ടറി കുണ്ടേവയലിലെ  കെ വി . കുഞ്ഞമ്പു (50) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കുണ്ടേവയലിലെ

പഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിന്റെ ജനലിലാണ് കുഞ്ഞമ്പുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.  കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരേതരായ നാർക്കളൻ - മാണിക്കം ദമ്പതികളുടെ മകനാണ്.

ഭാര്യ: സത്യഭാമ .മക്കൾ: മിഥുന, മിഥുൻ രാജ് .സഹോദരങ്ങൾ : ബാലകൃഷ്ണൻ ,കെ വി.പ്രമോദ് (മടിക്കൈ ഗ്രാമ പഞ്ചായത്ത് അംഗം), ലക്ഷ്മി (മടിക്കൈ സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരി)

No comments