Breaking News

കോടോംബേളൂർ ആലത്തടി വയലിൽ കുടുംബശ്രീ ഇറക്കിയ നെൽകൃഷിക്ക് നൂറുമേനി ആവേശമായി കൊയ്ത്തുത്സവം


കാലിച്ചാനടുക്കം: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് എഡിഎസിന്റെ നേതൃത്ത്വത്തിൽ ആലത്തടി വയലിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവ് ലഭിച്ചു. നെൽകൃഷി കൊയ്ത്തുൽസവം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രി. പി. ദാമോദരൻ ഉൽഘാടനം ചെയ്തു. 

കാർഷിക സമൃദ്ധികൊണ്ട് സമ്പന്നമായ ആലത്തടി പ്രദേശത്ത് ആലത്തടി മലൂർ തറവാടിന്റെ ഒരു ഏക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്. കൃഷിയെ നെഞ്ചോട്‌ ചേർത്ത് ജീവിക്കുന്ന ആലത്തടി പ്രദേശത്തെ കർഷകരുടെയും അകമഴിഞ്ഞ സഹായവും കിട്ടിയിട്ടുണ്ട്.

പുതു തലമുറയ്ക്ക്  ഇത് നവ്യാനുഭവമാണ്. ചടങ്ങിൽ കോടോം ബേളൂർ പതിമൂന്നാംവാർഡ് മെമ്പർ ശ്രീമതി. നിഷ അനന്തൻ അദ്ധ്യക്ഷത വഹിച്ചു.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രജനി കൃഷ്ണൻ,

CDS ചെയർപേർസൻ ശ്രീമതി. ബിന്ദു കൃഷ്ണൻ, വാർഡ് കൺവിനർ എം അനീഷ് കുമാർ കാലിച്ചാനടുക്കം സ്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ.എ.വി മധു, ആലത്തടി തറവാട്ടംഗം

എ.എം. ഉണ്ണികൃഷ്ണൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കൃഷിക്ക് എല്ലാ വിധ സഹായവും ചെയ്തു തന്ന ശ്രീ. ശ്രീധരൻ മാവുപ്പാടി ശ്രി. എ.വി മധു എന്നിവരെ പൊന്നാടയിട്ട് ആദരിച്ചു.ശ്രീമതി. പ്രവീണ രാജേന്ദ്രൻ സ്വാഗതവും വിലാസിനി നന്ദിയും പറഞ്ഞു.

No comments