Breaking News

നവകേരള സദസ്സ് വിജയത്തിനായി വെസ്റ്റ് എളേരിയിലും പ്രചരണം സജീവമാക്കുന്നതിന്റെ ഭാഗമായി ഭീമനടിയിൽ കുടുംബശ്രീ പ്രവർത്തകർ പോസ്റ്റർ പ്രചരണം നടത്തുന്നു


ഭീമനടി : നവകേരള സദസ്സ് വിജയത്തിനായി വെസ്റ്റ് എളേരിയിലും പ്രചരണം സജീവമായി. കുടുംബശ്രീ, അങ്കണവാടി ജീവനക്കാരും, ആശാവർക്കർമാരും, തൊഴിലുറപ്പ്, ഹരിതകർമ്മസേന പ്രവർത്തകരും, സന്നദ്ധ സംഘടനാ പ്രവർത്തകരുമെല്ലാം മുഖ്യമന്ത്രിയുടെ ക്ഷണക്കത്തുമായി വീടുകൾ കയറിയിറങ്ങി. വീട്ടുമുറ്റ സദസ്സുകളെലും വൻ ജനപങ്കാളിത്തമാണ് എങ്ങും. പ്രചരണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പഞ്ചായത്ത് സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ശനി, ഞായർ ദിവസങ്ങളിൽ തെരുവോര പോസ്റ്റർ പ്രചരണം സംഘടിപ്പിക്കും. തിങ്കൾ സിഡിഎസ്,ഹരിതകർമ്മസേന സംഗമം സംഗമം നടക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീടുകളിൽ ബ്രോഷർ വിതരണം നടത്തും. ബുധനാഴ്‌ച ഭീമനടി, കുന്നുംകൈ, നർക്കിലക്കാട്, എളേരിത്തട് എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിക്കും. വ്യഴം പകൽ മൂന്നിന് ഭീമനടി ടൗണിൽ വിളംബര ഘോഷയാത്ര നടക്കും. മുഴുവൻ ബൂത്തകളിലേയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ വിവിധ ജീവനക്കാർക്ക് അധികച്ചുമതല നൽകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ സംഘാടകസമിതി ചെയർമാൻ ഇ ടി ജോസ് അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മുരളീധരൻ, ശാന്തികൃപ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുകുമാരൻ, സിഡിഎസ് ചെയർപേഴ്സൺ സൗദാമിനി വിജയൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി കെ പങ്കജാക്ഷൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ ജെ പോൾ നന്ദിയും പറഞ്ഞു.

No comments