Breaking News

ചിറ്റാരിക്കാൽ ഉപജില്ലാ കലാശാസ്ത്ര മേളകളിൽ തുടർച്ചയായി പ്രാവിണ്യം തെളിയിച്ചുകൊണ്ട് വെള്ളരിക്കുണ്ട് കരുവുള്ളടുക്കം സെൻ്റ് ജോസഫ്സ് യു പി സ്കൂൾ


വെള്ളരിക്കുണ്ട് : ചിറ്റാരിക്കാൽ ഉപജില്ലാ കലോത്സവം യു പി വിഭാഗത്തിൽ വെള്ളരിക്കുണ്ട് കരുവുള്ളടുക്കം  സെൻ്റ് ജോസഫ്സ് യു പി സ്കൂൾ ചാമ്പ്യന്മാർ .ഒക്ടോബർ 28,30 ദിവസങ്ങളിൽ തയ്യേനിയിലും എടത്തോടും വച്ചു നടന്ന ഉപജില്ലാ ശാസ്ത്ര, പ്രവർത്തിപരിചയ മേളകളിൽ  ഒന്നാംസ്ഥാനവും നവംബർ 7 മുതൽ 10 വരെ  GHSS കമ്പല്ലൂർ വച്ചു നടന്ന കലാമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും സംസ്കൃത കലോത്സവത്തിൽ നാലാം സ്ഥാനവും നേടി കരുവുള്ളടുക്കം സെൻ്റ് ജോസഫ്സ് യു പി സ്കൂൾ ചരിത്രം കുറിച്ചു.
സോഷ്യൽ സയൻസ് , ഗണിതശാസ്ത്ര മേളകളിൽ   ഒന്നാം സ്ഥാനവും  പ്രവർത്തി പരിചയ മേളയിൽ രണ്ടാം സ്ഥാനവും ഐ ടി,ശാസ്ത്ര മേളകളിൽ തിളക്കമാർന്ന വിജയവും നേടിയാണ്  മറ്റു സ്കൂളുകളെ  ബഹുദൂരം പിന്നിലാക്കി ചിറ്റാരിക്കാൽ ഉപജില്ലാ ശാസ്ത്രമേളയിൽ  സെൻ്റ് ജോസഫ്സ് യു പി സ്കൂൾ ഓവറോൾ കരസ്ഥമാക്കിയത്.
കലാമേളയിലും സംസ്കൃതോസവത്തിലും പങ്കെടുത്ത എല്ലായിനങ്ങളിലും തന്നെ എ ഗ്രേഡ്  നേടിയാണ് സെൻ്റ് ജോസഫ്സ് യു പി സ്കൂൾ കരുത്ത് തെളിയിച്ചത്

No comments