Breaking News

ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു സമാപന സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉൽഘാടനം ചെയ്തു


കമ്പല്ലൂർ :  ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ യുവജനോത്സവത്തിൽ ഹയർസെക്കൻഡറിയിൽ 205 പോയിന്റ് നേടി കമ്പല്ലൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 180 പോയിന്റ് നേടി ഗവ.ഹയർസെക്കൻഡറി ചായ്യോത്ത് രണ്ടാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ 225 പോയിന്റ് നേടിയ സെന്റ്മേരീസ് ഇംഗ്ലീഷ് മീഡിയം ചിറ്റാരിക്കാൽ ഒന്നും, ജിഎച്ച്എസ്എസ് ചായ്യോത്ത് രണ്ടും സ്ഥാനം നേടി.യുപിയിൽ 78 പോയിന്റുകൾ വീതം നേടി ജിഎച്ച്എസ്എസ് ചായ്യോത്തും, സെന്റ് ജോസഫ് കരുവള്ളടുക്കവും ഒന്നാം സ്ഥാനം പങ്കിട്ടു. 70 പോയിന്റുകൾ വീതം നേടി എസ്എൻഡിപി കടുമേനി, സെന്റ് മേരീസ് ചിറ്റാരിക്കാൽ, സെന്റ് തോമസ് തോമൃപുരം എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു. എൽപിയിൽ നിർമ്മലഗിരി  എൽപിഎസ് വെള്ളരിക്കുണ്ട്, എസ്കെജിഎം കുമ്പളപ്പള്ളി, സെന്റ് തോമസ് എഎൽപി തോമാപുരം എന്നിവ 63 പോയിന്റ് വീതം നേടി ഒന്നും, 57 പോയിന്റ് വീതം നേടി എഎൽപി സ്കൂൾ പാറക്കടവും, സെന്റ് മേരീസ് ചിറ്റാരിക്കാലും രണ്ടും സ്ഥാനം പങ്കിട്ടു.           ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ സംസ്കൃതം കലോത്സവത്തിൽ യുപി വിഭാഗത്തിൽ 86 പോയിന്റ് നേടി എസ്എൻഡിപി എയുപി സ്കൂൾ കടുമേനി ഒന്നാം സ്ഥാനവും 79 പോയിന്റ് നേടി എസ്കെജിഎം കുമ്പളപ്പള്ളി രണ്ടാം സ്ഥാനവും നേടി. ഹഥസ്കൂൾ വിഭാഗത്തിൽ 84 പോയിന്റ് നേടി വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർസെക്കൻഡറി ഒന്നും, 73 പോയിന്റ് നേടി ജിഎച്ച്എസ്എസ് പരപ്പ രണ്ടും സ്ഥാനം കരസ്ഥമാക്കി.   അറബിക് കലോത്സവത്തിൽ എൽപി വിഭാഗത്തിൽ 45 പോയിന്റ് നേടി എസ്എൻഡിപി എയുപി കടുമേനി ഒന്നും, 43 പോയിന്റ് നേടി ജിഎച്ച്എസ്സ് പരപ്പ രണ്ടും സ്ഥാനം നേടി. യുപി വിഭാഗത്തിൽ 61 പോയിന്റ് നേടി അൽബുഖാരിയ ഇംഗ്ലീഷ് മീഡിയം കുന്നുംകൈയും, എയുപി സ്കൂൾ കുന്നുംകൈയും ഒന്നാം സ്ഥാനം പങ്കിട്ടു.48 പോയിന്റ് നേടിയ ജിഎച്ച്എസ്എസ് പരപ്പയ്ക്കാണ് രണ്ടാം സ്ഥാനം. ഹൈസ്കൂൾ വിഭാഗം 89 പോയിന്റ് നേടി വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർസെക്കൻഡറി ഒന്നും, 84 പോയിന്റ് നേടി ജിഎച്ച്ഔസ്എസ് പരപ്പ രണ്ടും സ്ഥാനം നേടി.   സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, പഞ്ചായത്തംഗങ്ങളായ പി വി സതീദേവി, ജിജി പുതിയാപറമ്പിൽ, പിടിഎ പ്രസിഡന്റ് കെ വി രവി, ടി വി ഗിരീഷ്, ജമീല കോളയത്ത്, കെ വി പ്രസൂൺ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക ബെറ്റി ജോർജ് സ്വാഗതവും കെ വി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

No comments