മെഗാ തൊഴിൽ മേള ഡിസംബർ 2-ന്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും ജി-ടെക് കാഞ്ഞങ്ങാടും സംയുക്തമായാണ് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നത്
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ,ജി ടെക് കാഞ്ഞങ്ങാട് സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ തൊഴില്‍ മേള ഡിസംബര്‍ 2 ന് ഹോസ്ദുര്‍ഗ് ജിഎച്ച്എസ് എസ് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 9.30 മുതല്‍ വൈകീട്ട് 3 മണി വരെ നടത്തുന്ന തൊഴില്‍ മേള എം.എല്‍.എ. ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങളും തികച്ചും സൗജന്യമാണ് മലബാര്‍ ഗ്രൂപ്പ്, റിലയന്‍സ് ജിയോ ഐസിസിഐ പ്രൊഡക്ഷന്‍ സ്റ്റാര്‍ റെസിസ്റ്റന്‍സ് തുടങ്ങി 50 തോളം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേള പ്ലസ് ടു ,ഡിഗ്രി ,പി ജി.
തുടങ്ങി ഏത് വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാല് അഭിമുഖങ്ങളില്‍ വരെ പങ്കെടുക്കാം. മേളയില്‍ മീഡിയ, ഐ ടി. ബാങ്കിങ്, എഡ്യൂക്കേഷന്‍, ഇന്‍ഷുറന്‍സ്, അക്കൗണ്ടിംഗ്,ബില്ലിംഗ്, സെയില്‍സ് ആന്റ് മാനേജ്മന്റ് തുടങ്ങി ആയിരത്തിലധികം ഒഴുവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് തിരഞ്ഞെടുക്കും. പ്ലസ്ടു മുതല്‍ ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്കെല്ലാം ജോലി എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന തൊഴില്‍ മേളയിലേക്ക് ലിങ്കിലൂടെ ലൂടെയോ ജി-ടെക് കാഞ്ഞങ്ങാട് സെന്ററിലൂടെയോ സൗജന്യമായി രജിസ്റ്റര്‍ ചെ യ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജി-ടെക് സംഘടിപ്പിക്കുന്ന 'HOW TO FACE INTERVIEW അഭിമുഖ ക്ലാസ്സുകള്‍ സൗജന്യമായി ലഭിക്കും. മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥിക അപ്‌ഡേറ്റ് ചെയ്തത ബയോഡേറ്റ 5 കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ 2 എണ്ണം, ലിങ്ക് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരെങ്കില്‍ എന്‍ട്രി പാസ്സ് എന്നീ രേഖകള്‍ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി നമ്പറുകളില്‍ ബന്ധപ്പെടാം ജി-ടെക് കാഞ്ഞങ്ങാട് : +91 8129 17 99 98, 8089 89785506, അഡ്മിന്‍ ഓഫീസ് : +91 9388 183944, വാര്‍ത്താസമ്മേളനത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ , വൈസ് പ്രസിഡന്റ് കെ. വി ശ്രീലത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം അബ്ദുള്‍ റഹ്‌മാന്‍ , കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ.
പി.യൂജിന്‍, ജി-ടെക് മാര്‍ക്കറ്റിംഗ് മാനേജര്‍ അന്‍വര്‍ സാദിക്,
മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഡി.രമേഷ് എന്നിവര്‍ പങ്കെടുത്തു.
No comments